Follow KVARTHA on Google news Follow Us!
ad

Child's Aadhaar not mandatory | പോഷകാഹാര പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കുട്ടികളുടെ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍കാര്‍; 'മാതാവിന്റെ ബയോമെട്രിക് കാര്‍ഡ് ഉപയോഗിക്കാം'

Child's Aadhaar not mandatory for availing benefits of Poshan scheme: Government, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) പോഷകാഹാര പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കുട്ടിയുടെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നും പോഷന്‍ ട്രാകര്‍ ആപില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അമ്മയുടെ ബയോമെട്രിക് കാര്‍ഡ് ഉപയോഗിക്കാമെന്നും വനിതാ ശിശു വികസന മന്ത്രാലയം വ്യക്തമാക്കി.
          
Latest-News, National, Top-Headlines, Aadhar Card, Central Government, Child, Food, Ministry, Child's Aadhaar not mandatory, Child's Aadhaar not mandatory for availing benefits of Poshan scheme: Government.

'ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിനുള്ള അവകാശം ലഭിക്കുന്നതിന് ഉടന്‍ ആധാര്‍ ഐഡികള്‍ ആവശ്യമായി വരും' എന്ന മാധ്യമ റിപോര്‍ടിന് മറുപടിയായാണ് വിശദീകരണം വന്നത്. കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ നിര്‍ബന്ധമല്ലെന്നും അമ്മയുടെ ആധാര്‍ ഐഡി ഉപയോഗിച്ചാണ് പോഷകാഹാര പദ്ധതിയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാ പരിശോധനയും ട്വീറ്റില്‍ വ്യക്തത വരുത്തി. സംസ്ഥാനത്ത് ഉടനീളമുള്ള കുട്ടികളുടെ പോഷകാഹാര ലഭ്യതയെക്കുറിച്ചുള്ള വിവരം അറിയുന്നതിന് പോഷന്‍ ട്രാകര്‍ വഴി അങ്കണവാടി സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യണമെന്ന് മന്ത്രാലയം അടുത്തിടെ നിര്‍ദേശിച്ചിരുന്നു.

'പോഷന്‍ പ്രവേശനം സാര്‍വത്രികമാക്കണമെന്ന് ഞങ്ങള്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിക്കുന്നു. കാരണം നിങ്ങള്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുമ്പോള്‍, പദ്ധതിയുടെ ഭാഗമാണെന്ന് തിരിച്ചറിയാന്‍ ഗുണഭോക്താക്കള്‍ക്ക് എളുപ്പമാകും. ഞങ്ങള്‍ ഗുണഭോക്താക്കളുടെ ആധാര്‍ ലിങ്ക് പരിശോധിക്കുകയാണ് ' ഈ മാസം ആദ്യം ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

Keywords: Latest-News, National, Top-Headlines, Aadhar Card, Central Government, Child, Food, Ministry, Child's Aadhaar not mandatory, Child's Aadhaar not mandatory for availing benefits of Poshan scheme: Government.
< !- START disable copy paste -->

Post a Comment