Follow KVARTHA on Google news Follow Us!
ad

Study Report | 'കാപ്പി കുടിക്കൂ... ആരോഗ്യവും ആയുസും സംരക്ഷിക്കൂ'; പതിവായി കോഫി കുടിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പെട്ടന്നുള്ള മരണ സാധ്യത കുറവാണെന്ന് പഠനം

Can coffee consumption lower the risk of death? Here’s what a study found #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) കാപ്പി ഉന്മേഷം പകരുമെങ്കിലും അത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയുന്ന നിരവധി ലേഖനങ്ങളും ആരോഗ്യവിദഗ്ധരുടെ അഭികാലങ്ങളായി നാം കാണുന്നുണ്ടെങ്കിലും ഈ പറയുന്നവരും അല്ലാത്തവരും കാപ്പി കുടിക്കാതെ ഒരു ദിവസം തള്ളിനീക്കില്ല. കാരണം കാപ്പിയുടെ സുഗന്ധവും ഊര്‍ജവും ഒന്ന് വേറെ തന്നെയാണ്. ഇപ്പോഴിത് പറയാന്‍ കാരണം മറ്റൊന്നുമല്ല, കാപ്പി കുടിക്കുന്നവര്‍ക്ക് - പഞ്ചസാര ചേര്‍ത്തോ അല്ലാതെയോ - ആയുസ് കൂടുതലാണെന്ന് പുതിയ പഠനം പറയുന്നു.
        
Can coffee consumption lower the risk of death? Here’s what a study found, Newdelhi, News, Top-Headlines, Death ,Study, Health & Fitness, Britain, UK, Coffee.


നിങ്ങള്‍ ദിവസവും മിതമായ അളവില്‍ കാപ്പി കുടിക്കുന്നെങ്കില്‍, ഏഴ് വര്‍ഷമായി അത് കുടിക്കാത്തവരെ അപേക്ഷിച്ച് പെട്ടന്നുള്ള മരണസാധ്യത കുറവാണെന്ന് ചൈനയിലെ ഗവേഷകര്‍ കണ്ടെത്തി. അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 2006 മുതല്‍ 5,00,000-ത്തിലധികം ആളുകളില്‍ നിന്ന് ജനിതകശാസ്ത്രം, ജീവിതശൈലി, ആരോഗ്യം, കാപ്പി കുടിക്കുന്ന ശീലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച യുകെ ബയോബാങ്കിലെ 1,71,000-ത്തിലധികം പങ്കാളികളില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനമെന്ന് ഗാര്‍ഡിയന്‍ റിപോര്‍ട് ചെയ്യുന്നു.

2009 മുതല്‍ ഏഴ് വര്‍ഷം മരിച്ച 3,177 പേരുടെ മരണ സര്‍ടിഫികറ്റില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പഠനസംഘം ഉപയോഗിച്ചു. പ്രായം, ലിംഗഭേദം, വംശീയത, വിദ്യാഭ്യാസ നിലവാരം, പുകവലി ഉപയോഗം, ശാരീരിക പ്രവര്‍ത്തനം, ബോഡി മാസ് ഇന്‍ഡക്‌സ്, ഭക്ഷണക്രമം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചു. കാപ്പി കുടിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, മധുരമില്ലാത്ത കാപ്പി കഴിക്കുന്നവര്‍ക്ക് മരണസാധ്യത കുറവാണെന്ന് കണ്ടെത്തി. പ്രതിദിനം 2.5 മുതല്‍ 4.5 കപ് വരെ ബ്രൂ കുടിക്കുന്നവരില്‍ മരണസാധ്യത 29 ശതമാനം കുറവാണ്, ഇന്‍സ്‌റ്റെന്റ്, പൊടിച്ചത്, കഫീന്‍ നീക്കം ചെയ്ത കാപ്പി എന്നിവയ്ക്ക് സമാനമായ ഫലങ്ങള്‍ കണ്ടെത്തിയെന്നും റിപോര്‍ട് പറയുന്നു.

'പുതിയ പഠനത്തിന്റെ നിരീക്ഷണ സ്വഭാവം അര്‍ഥമാക്കുന്നത് ഈ നിഗമനങ്ങള്‍ നിര്‍ണായകമല്ല എന്നാണ്. കാരണം, കാപ്പി കുടിക്കുന്നവര്‍ പൊതുവെ കൂടുതല്‍ സമ്പന്നരും കുടിക്കാത്തവരേക്കാള്‍ ആരോഗ്യകരമായ ജീവിതമുള്ളവരുമാണ്' ഗ്ലാസ്ഗോ സര്‍വകലാശാലയിലെ മെറ്റബോളിക് മെഡിസിന്‍ പ്രൊഫസറായ നവീദ് സത്താര്‍ (ഈ പഠനത്തില്‍ ഉള്‍പ്പെട്ടിട്ടില്ല) പറയുന്നു. പഞ്ചസാര കൂടാതെ കാപ്പിയോ ചായയോ കഴിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരടക്കം നിര്‍ദ്ദേശിക്കുമെന്നും നിങ്ങളെ ആരോഗ്യമുള്ളതാക്കാന്‍ ഞങ്ങള്‍ക്കറിയാവുന്ന മറ്റെല്ലാ കാര്യങ്ങളും ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ നടക്കണം, ഭക്ഷണം കഴിക്കണം, നന്നായി ഉറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിടീഷ് കോഫി അസോസിയേഷന്റെ കണക്കനുസരിച്ച്, യുകെയില്‍ പ്രതിദിനം 98 ദശലക്ഷം കപ് കാപ്പി ഉപയോഗിക്കുന്നു. നമ്മള്‍ വിശ്വസിക്കുന്നത് പോലെ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ലെന്നും വാസ്തവത്തില്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നല്ല സ്വാധീനം ചെലുത്താന്‍ ഇതിലൂടെ കഴിയുമെന്നും സൂചിപ്പിക്കുന്ന നിരവധി കണ്ടെത്തലുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.

Keywords: Can coffee consumption lower the risk of death? Here’s what a study found, Newdelhi, News, Top-Headlines, Death ,Study, Health & Fitness, Britain, UK, Coffee.
< !- START disable copy paste -->

Post a Comment