Follow KVARTHA on Google news Follow Us!
ad

BJP Leader Resigned | വീടിന്റെ ടെറസില്‍ പച്ചക്കറി കൃഷിക്കിടെ കഞ്ചാവ് കൃഷിയും; മരുമകന്‍ അറസ്റ്റിലായതോടെ ബിജെപി ജില്ലാ നേതാവ് സ്ഥാനം രാജിവച്ചു; 'വീട് നിയന്ത്രിക്കാന്‍ കഴിയാത്തവന്‍ നാടിനെ നയിക്കാന്‍ യോഗ്യനല്ല'

BJP Leader resigned after cannabis plants seized from his house

തിരുവനന്തപുരം: (www.kvartha.com) വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബിജെപി ജില്ലാ നേതാവ് സ്ഥാനം രാജിവച്ചു. പട്ടിക ജാതി മോര്‍ച ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് കഞ്ചാവ് തൈകള്‍ കണ്ടെത്തിയത്.

17 ചെടികളുമായി സന്തോഷിന്റെ മകളുടെ ഭര്‍ത്താവ് രഞ്ജിത്തിനെ വിളപ്പില്‍ശാല പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ജില്ലാ നേതാവ് സ്ഥാനം രാജിവച്ചത്. മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സന്തോഷ് ഫേസ്ബുകിലാണ് രാജിക്കാര്യം പങ്കുവച്ചത്. 

'വീട് നിയന്ത്രിക്കാന്‍ കഴിയാത്തവന്‍ നാടിനെ നയിക്കാന്‍ യോഗ്യനല്ലെന്നും അതില്‍ എസ്‌സി മോര്‍ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവച്ചു' എന്നായിരുന്നു സന്തോഷിന്റെ ഫേസ്ബുക് പോസ്റ്റ്.

News,Kerala,State,Thiruvananthapuram,Police,Resignation,BJP, BJP Leader resigned after cannabis plants seized from his house


സന്തോഷിന്റെ വീടിന്റെ രണ്ടാം നിലയിലെ ഒറ്റമുറിയിലാണ് രഞ്ജിത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ടെറസിലെ പച്ചക്കറി കൃഷിക്കിടെ സന്തോഷ് കഞ്ചാവ് ചെടികളും വളര്‍ത്തുകയായിരുന്നുവെന്ിനും രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയതെന്നും പൊലീസിന് കൂട്ടിച്ചേര്‍ത്തു. 

Keywords: News,Kerala,State,Thiruvananthapuram,Police,Resignation,BJP, BJP Leader resigned after cannabis plants seized from his house

Post a Comment