Follow KVARTHA on Google news Follow Us!
ad

Bharat Biotech's vaccine | മൂക്കിലൊഴിക്കുന്ന കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായെന്ന് ഭാരത് ബയോടെക്; ബൂസ്റ്റര്‍ ഡോസ് എല്ലവരും എടുക്കണമെന്നും കംപനി

Bharat Biotech's COVID-19 nasal vaccine phase III trials completed#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
പാരിസ്: (www.kvartha.com) കോവിഡ് നാസല്‍ (മൂക്കിലൂടെ നല്‍കുന്ന) വാക്സിന്റെ മൂന്നാം ഘട്ട ക്ലിനികല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്നും അതിന്റെ ഡാറ്റ അടുത്ത മാസം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്‍ഡ്യയ്ക്ക് (DCGI) കംപനി സമര്‍പിക്കുമെന്നും ഭാരത് ബയോടെക് ചെയര്‍മാനും മാനജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല പറഞ്ഞു. 'എല്ലാം ശരിയായാല്‍, ഞങ്ങള്‍ക്ക് അനുമതി ലഭിക്കും. ഇത് ലോകത്ത് ആദ്യമായി, വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ട നാസല്‍ കോവിഡ് വാക്‌സിന്‍ ആയിരിക്കും', ഡോ. എല്ലയെ ഉദ്ധരിച്ച് എഎന്‍ഐ റിപോർട് ചെയ്തു.
  
Paris, France, News, Top-Headlines, COVID-19, Vaccine, India, America, Bharat Biotech's COVID-19 nasal vaccine phase III trials completed.

വിവ ടെക്നോളജി 2022-ല്‍ പ്രഭാഷകനായി പാരീസിലെത്തിയിരുന്നു കൃഷ്ണ. പരിപാടിയില്‍ ഇന്‍ഡ്യയെ ഈ വര്‍ഷത്തെ രാജ്യമായി പ്രഖ്യാപിച്ചിരുന്നു. കോവിഡ്-19 നാസല്‍ വാക്സിനില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്താന്‍ ഇന്‍ഡ്യയിലെ ഡ്രഗ് കണ്‍ട്രോളര്‍ ഈ വര്‍ഷം ജനുവരിയില്‍ ഭാരത് ബയോടെകിന് അനുമതി നല്‍കിയിരുന്നു.

രണ്ടാമത്തെ ഡോസ് എടുത്തവര്‍ നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് കൃഷ്ണ പറഞ്ഞു.
'ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ പ്രതിരോധശേഷി നല്‍കുന്നു. എല്ലാ വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസ് ഒരു അത്ഭുത ഡോസ് ആണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. കുട്ടികളില്‍ പോലും ആദ്യം രണ്ട് ഡോസ് കൂടുതല്‍ പ്രതിരോധശേഷി നല്‍കുന്നില്ല, പക്ഷേ മൂന്നാമത്തെ ഡോസ് കുട്ടിക്ക് അതിശയകരമായ പ്രതിരോധ ശേഷിയാണ് നല്‍കുന്നത്. മൂന്നാം ഡോസ് മുതിര്‍ന്നവര്‍ക്കും വളരെ പ്രധാനമാണ്. കോവിഡിനെ 100 ശതമാനം ഉന്മൂലനം ചെയ്യാന്‍ കഴിയില്ല. അതിവിടെ ഉണ്ടാകും, നമ്മള്‍ അതിനോടൊപ്പം ജീവിക്കുകയും അത് നേരിടുകയും ചെയ്യും. കൂടുതല്‍ ബുദ്ധിപരമായി എങ്ങനെ വൈറസിനെ നിയന്ത്രിക്കാമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സില്‍ ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്ന ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം വിവാടെക് 2022 മികച്ച നേട്ടമാണെന്ന് കൃഷ്ണ പറഞ്ഞു. 'ഇന്‍ഡ്യയില്‍ നിന്നുള്ള 65 സ്റ്റാര്‍ടപുകള്‍, നീതി ആയോഗിന് കീഴില്‍ വിവാടെകിന് എത്തിയിട്ടുണ്ട്. അവരുടെ സാങ്കേതികവിദ്യ ധാരാളം ആളുകള്‍ക്ക് കാണിച്ചുകൊടുക്കുന്നു, അതിലൂടെ ഇന്‍ഡ്യയ്ക്ക് എന്ത് ചെയ്യാന്‍ കഴിയും, ലോകത്തെ എങ്ങനെ നവീകരിക്കാം എന്ന് മനസിലാക്കുന്നു', അദ്ദേഹം വ്യക്തമാക്കി.

നേരത്തെ അമേരിക സ്റ്റാര്‍ടപുകളുടെ കേന്ദ്രമായിരുന്നെന്നും എന്നാല്‍ ആദ്യമായി ഇന്‍ഡ്യക്കാര്‍ക്ക് ഫ്രാന്‍സില്‍ അവസരം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഫ്രഞ്ച് ഗവണ്‍മെന്റ് വളരെ പ്രായോഗികമായാണ് കാര്യങ്ങളെ സമീപിക്കുന്നത്. അവര്‍ ഇന്‍ഡ്യയെ പ്രോത്സാഹിപ്പിക്കുകയും സത്യസന്ധമായി നല്ല മനസോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രാജ്യത്തെ സ്റ്റാര്‍ടപുകള്‍ക്ക് എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകും? ഗവണ്‍മെന്റ് നയങ്ങള്‍ക്ക് നല്ല അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയും, ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പോലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അത് എങ്ങനെ വികസിപ്പിക്കാം, ആഗോളതലത്തിലേക്ക് എങ്ങനെ ഉയര്‍ത്താം എന്നതിനെ കുറിച്ച് സംസാരിക്കുന്നു. ഡിജിറ്റലൈസേഷനെ കുറിച്ചും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും അവര്‍ സംസാരിക്കുന്നു. അത് ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന്റെ സൂചനയാണ്, ഫ്രഞ്ചുകാര്‍ ആദ്യമായി ഇന്‍ഡ്യയോട് അടുക്കുന്നു,' കൃഷ്ണ ചൂണ്ടിക്കാട്ടി.

Post a Comment