Follow KVARTHA on Google news Follow Us!
ad

Behind Sangli suicide | 'സാംഗ്ലിയില്‍ 9 പേരുടെ ആത്മഹത്യ': കാരണം പണമിടപാടുകാര്‍ പലതവണ പരസ്യമായി ഉപദ്രവിച്ചതാണെന്ന് പൊലീസ്; 15 പേര്‍ അറസ്റ്റില്‍; 'റൈസ് പുള്ളര്‍ തട്ടിപ്പിനും ഇരയായി'

Behind death of 9: ‘Harassed repeatedly, publicly by lenders’#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ കുടുംബാംഗങ്ങളായ ഒന്‍പത് പേര്‍ ആത്മഹത്യ ചെയ്യാന്‍ കാരണം പണമിടപാടുകാരുടെ നിരന്തര ശാരീരിക, മാനസിക പീഡനമാണെന്ന് പൊലീസ് പറയുന്നു. ആത്മഹത്യാ കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മഹൈസല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി സംശയിക്കുന്ന കേസില്‍ മൃഗഡോക്ടറായ മണിക് (49), സഹോദരന്‍ പോപറ്റ് (52) എന്നിവരുടെ കുടുംബാംഗങ്ങളെയാണ് രണ്ട് വീടികളിലായി മരിച്ചനിലയില്‍ കണ്ടെത്തിയത്.
  
Mumbai, India, News, Top-Headlines, Suicide, Cash, Police, Behind death of 9: ‘Harassed repeatedly, publicly by lenders’.

മണിക്, ഭാര്യ രേഖ (45), മക്കളായ അനിത (28), ആദിത്യ (15), മണികിന്റെ അമ്മ അക്കത്തായി (72), പോപ്പാട്ടിന്റെ മകന്‍ ശുഭം (28) എന്നിവരുടെ മൃതദേഹങ്ങളാണ് മൃഗഡോക്ടറുടെ വീട്ടില്‍ കണ്ടെത്തിയത്. പ്രദേശത്തെ സ്‌കൂളിലെ കലാധ്യാപകനായിരുന്ന പോപ്പാട്ട്, ഭാര്യ സംഗീത (48), മകള്‍ അര്‍ച്ചന (30) എന്നിവരുടെ മൃതദേഹങ്ങള്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലാണ് കണ്ടെത്തിയത്.

സഹോദരങ്ങള്‍ക്ക് പണം കടം നല്‍കിയ പ്രദേശത്തെ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടാതെ 10 പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. ഇതുവരെ അറസ്റ്റിലായവരെല്ലാം മഹൈസല്‍ സ്വദേശികളാണ്: നന്ദകുമാര്‍ പവാര്‍ (52), രാജേന്ദ്ര ബന്നെ (50), അനില്‍ ബന്നെ (35), ഖണ്ഡേറാവു ഷിന്‍ഡെ (37), ഡോ തത്യാസാഹേബ് ചൗഗുലെ (50), ശൈലേഷ് ധുമാല്‍ (56), പ്രകാശ് പവാര്‍ (45). ), സഞ്ജയ് ബഗാഡി (51), അനില്‍ ബോറാഡെ (48), പാണ്ഡുരംഗ് ഘോര്‍പഡെ (56), ശിവാജി കോറെ (65), രേഖ ചൗഗുലെ (45), വിജയ് സുതാര്‍ (55), ഗണേഷ് ബാംനെ (45), ശുഭദ്ര കാംബ്ലെ (46) എന്നിവരാണ് പിടിയിലായത്.

ഇവര്‍ക്കെതിരെ എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) ആക്ട്, മഹാരാഷ്ട്ര മണി ലെന്‍ഡിംഗ് റെഗുലേഷന്‍ ആക്ട് എന്നിവയും പൊലീസ് ചുമത്തിയിട്ടുണ്ട്. കേസില്‍ സാധ്യമായ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്ന് സാംഗ്ലി എസ്പി ദീക്ഷിത് ഗെദം പറഞ്ഞു. 'കുടുംബം ഉരുക്ക് ഉല്‍പന്നങ്ങള്‍ക്കായി ഒരു നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും പണം കടം വാങ്ങിയിരുന്നുവെന്നും ആത്മഹത്യാ കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. കുടുംബം ധാരാളം ആളുകളില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു, വെറ്ററിനറി ക്ലിനികില്‍ ജോലി ചെയ്യുന്ന കോംപൗൻഡറില്‍ നിന്ന് പോലും പോലും,' ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കുടുംബങ്ങളെ നിക്ഷേപ പദ്ധതിയിലേക്ക് ആകര്‍ഷിക്കുകയും പണം നഷ്ടപ്പെടുത്തുകയും ചെയ്തതിന്റെ സൂചനകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. 'മണിക് അമ്മാവന്‍ എന്നോട് പറയാറുണ്ടായിരുന്നു, അവര്‍ ഏതോ സ്‌കീമില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഉയര്‍ന്ന വരുമാനത്തിനായി കാത്തിരിക്കുകയാണെന്നും, അത് കടങ്ങള്‍ വീട്ടുമെന്നും അവര്‍ക്ക് വലിയ തുക ലഭിക്കുമെന്നും. കടം കൊടുക്കുന്നവര്‍ വന്നതിനാല്‍ അവരുടെ വീട്ടിലേക്ക് വരരുതെന്ന് രണ്ട് തവണ അവര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു, ആറ്-ഏഴ് വര്‍ഷം മുമ്പ് അവരുടെ തറവാട്ട് വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറി', കുടുംബ സുഹൃത്തായ അശ്വനി സാവന്ത് പറഞ്ഞു.

വാന്‍മോര്‍ സഹോദരന്മാരും മറ്റ് കുടുംബാംഗങ്ങളും പണമിടപാടുകാരില്‍ നിന്ന് പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ അജയ് സിന്ദ്കര്‍ പറഞ്ഞു. 'അവര്‍ സ്ഥിരമായി പലിശ അടയ്ക്കുന്നുണ്ടെങ്കിലും, കടം നല്‍കിയവരും മറ്റ് പ്രതികളും അവരെ മാനസികമായും ശാരീരികമായും പലതവണ പരസ്യമായി ഉപദ്രവിക്കുകയായിരുന്നു. പീഡനം അസഹനീയമായതോടെ ഇരകള്‍ ജീവിതം അവസാനിപ്പിച്ചു. 12 പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ഞങ്ങള്‍ സാംഗ്ലി, കോലാപൂര്‍, സോലാപൂര്‍, കര്‍ണാടക എന്നിവിടങ്ങളിലേക്ക് സംഘത്തെ അയച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

അതേസമയം വാന്‍മോര്‍ സഹോദരങ്ങള്‍ റൈസ് പുള്ളര്‍ തട്ടിപ്പിന് ഇരയായെന്നും അതിനായി വലിയ തുക നിക്ഷേപിച്ചിരുന്നെന്നും ആജ് തക് റിപോര്‍ട് ചെയ്യുന്നു. ഇതേ കുറിച്ച് ഗ്രാമവാസികളുടെ ഇടയില്‍ ചര്‍ച നടക്കുന്നുണ്ട്. ഡോ. മണിക് വാന്‍മോര്‍ മൃഗസ്‌നേഹിയായിരുന്നു. അദ്ദേഹം വളര്‍ത്തിയിരുന്ന റാണുവും മാന്യയും എന്ന പൂച്ചക്കുട്ടികള്‍ വീടിന്റെ വരാന്തയിലുണ്ട്. അവര് മാത്രമാണ് അവിടെ അവശേഷിക്കുന്നത്. മരണ ശേഷം ആഹാരം കൊടുത്തെങ്കിലും പൂച്ചകള്‍ കഴിച്ചില്ലെന്ന് അയല്‍വാസിയായ പൂനം ചൗണ്ടാജ് പറയുന്നു.

Post a Comment