തിങ്കളാഴ്ച രാവിലെ 8.30 ഓടെ പതിനഞ്ചോളം പേരടങ്ങിയ സംഘം ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിനെ ക്ഷേത്ര ഓഫീസിൽ അതിക്രമിച്ച് കയറി അക്രമിച്ചെന്നാണ് കേസ്. കൗണ്ടർ തള്ളി തുറന്ന് അകത്ത് കയറിയ സംഘം ഷിബിനെ വലിച്ചിഴച്ച് പുറത്തെത്തിച്ച ശേഷം ക്രൂരമായി മർദിക്കുകയും കൊടുവാൾ കൊണ്ടുള്ള വെട്ടേൽക്കുകയുമുണ്ടായിയെന്നും പരാതിയിൽ പറയുന്നു. തടയാൻ ശ്രമിച്ച ക്ഷേത്ര സെക്രടറി ശ്രീജിതിനും വനിതാ ജീവനക്കാരി മിനിക്കും മർദനമേറ്റതായും പരാതിയുണ്ട്.
പരിക്കേറ്റ ഷിബിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ പെരളശ്ശേരി അമ്പല നട യൂനിറ്റ് സെക്രടറിയാണ് ഷിബിൻ. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ നിന്ന് പേഴ്സ് കളഞ്ഞുകിട്ടിയിരുന്നു. മാലകെട്ടുന്ന കിഴുത്തള്ളി സ്വദേശി പ്രജിലിനാണ് പേഴ്സ് കിട്ടിയത്. ഇത് തിരിച്ചു കൊടുത്തതോടെ ഓഫീസിൽ ഏൽപിക്കാത്തതിന് ഷിബിൻ വിമർശിച്ചിരുന്നുവെന്നും ഇതാടെ ഷിബിനെതിരെ പ്രജിൽ ഭീഷണി മുഴക്കിയതായും പറയുന്നു.
ഇതിന്റെ തുടർചയായാണ് അക്രമണം നടന്നതെന്നാണ് വിവരം. അക്രമസംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പരിക്കേറ്റ ഷിബിനെ സിപിഎം ജില്ല സെക്രടറി എംവി ജയരാജൻ, ജില്ലാ കമിറ്റി അംഗം എം ഷാജർ തുടങ്ങിയവർ ആശുപത്രിയിൽ സന്ദർശിച്ചു. അക്രമത്തിൽ മലബാർ ദേവസ്വം എംപ്ലോയീസ് യൂനിയൻ (സിഐടിയു) പ്രതിഷേധിച്ചു.
Keywords: Kerala, Kannur, News, Top-Headlines, Temple, Arrested, Case, Secretary, Police station, Complaint, Assault complaint; 4 arrested.
< !- START disable copy paste -->