Follow KVARTHA on Google news Follow Us!
ad

Court Order | നിർണായക വിധി: പ്രായപൂർത്തിയായ മകൾക്കും പിതാവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ടെന്ന് കോടതി; വിദ്യാഭ്യാസ ചിലവ് വഹിക്കാൻ ഉത്തരവ്

Adult daughter is also entitled to alimony: Court#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) പ്രായപൂർത്തിയായ മകൾക്കും പിതാവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ടെന്ന് കുടുംബകോടതിയുടെ നിർണായകവിധി. 19 കാരിയായ മകൾക്ക് ജീവനാംശ തുകയായി പതിനായിരം രൂപ നൽകണമെന്ന് ഡെൽഹി കർകർദൂമയിലെ കുടുംബകോടതി പിതാവിനോട് നിർദേശിച്ചു. മകൾക്ക് പ്രായപൂർത്തിയായെന്നും ജീവനാംശം ആവശ്യപ്പെടാൻ ഇനി അവകാശമില്ലെന്നുമുള്ള പിതാവിന്റെ വാദം കോടതി തള്ളി.
  
New Delhi, India, News, Top-Headlines, Court, Court Order, Student, Daughter, Divorce, Adult daughter is also entitled to alimony: Court.

പെൺകുട്ടിയുടെ അമ്മയും അച്ഛനും ഏഴ് വർഷം മുമ്പ് വിവാഹമോചനം നേടിയിരുന്നു. അച്ഛൻ വീണ്ടും വിവാഹം കഴിച്ചു. അമ്മ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്. അമ്മയുടെ ശമ്പളം കൊണ്ട് മാത്രം ജീവിക്കാനാവുന്നില്ലെന്നും അച്ഛൻ ബിസിനസുകാരനാണെന്നും പെൺകുട്ടി ഹർജിയിൽ പറയുന്നു. ഇയാളുടെ മാസവരുമാനവും മൂന്ന് ലക്ഷത്തിലധികം രൂപയാണെന്നും എന്നാൽ അദ്ദേഹം ചിലവിന് നൽകുന്നില്ലെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു.

നിയമമനുസരിച്ച്, മകൾക്ക് പ്രായപൂർത്തിയാകുന്നതുവരെ മാത്രമല്ല, അവളുടെ വിവാഹത്തിന് മുമ്പുവരെ എല്ലാ ചിലവുകളും പിതാവിൽ നിന്ന് സ്വീകരിക്കാമെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. താൻ സാമ്പത്തികമായി ദുർബലനാണെന്നും മകൾക്ക് ജീവനാംശം നൽകാനാവില്ലെന്നും പിതാവ് പറഞ്ഞാൽ പിതാവിന്റെ സ്ഥിതി അനുസരിച്ച് മകൾക്ക് ജീവനാംശത്തിന് അർഹതയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസത്തിനുള്ള ചിലവ് നൽകണമെന്ന ആവശ്യവും മകൾ കോടതിയിൽ ഉന്നയിച്ചിരുന്നു. അച്ഛൻ തൊഴിൽപരമായി ഒരു ബിസിനസുകാരനാണ്. എന്നാൽ മകൾക്ക് പ്രായപൂർത്തിയായതിനാൽ പഠന ചിലവ് വഹിക്കാൻ പോലും ഇയാൾ തയ്യാറായില്ല. കുട്ടിക്കാലം മുതൽ മകൾ അമ്മയോടൊപ്പമായിരുന്നുവെന്നും അതിനാൽ മകൾക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ അത് തന്റെ ഉത്തരവാദിത്തമല്ലെന്നുമായിരുന്നു പിതാവിന്റെ വാദം.

കോടതി ഇതിൽ പിതാവിനെ വിമർശിക്കുകയും അച്ഛൻ മക്കൾക്ക് മേൽക്കൂര പോലെയാണെന്നും പറഞ്ഞു. മകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ പിതാവിന് കഴിയുമെങ്കിൽ, അദ്ദേഹം ഈ കടമ നിറവേറ്റേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി മകളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ ചിലവുകളും പിതാവ് വഹിക്കണമെന്ന് ഉത്തരവിട്ടു.

മകൾ സ്വന്തമായി ചിലവ് വഹിക്കുന്നതുവരെ മകളുടെ ചിലവുകൾ പിതാവിന്റെ ഉത്തരവാദിത്തമാണെന്ന് നിയമം പ്രത്യേകം പറയുന്നുണ്ടെന്നും കോടതി പറഞ്ഞു. വിവാഹശേഷം, ഈ ഉത്തരവാദിത്തം അവളുടെ ഭർത്താവിന് സ്വയമേവ കൈമാറുന്നു. ഇതിന് മുമ്പ് ഒരു സാഹചര്യത്തിലും മകളുടെ ചിലവ് വഹിക്കുന്നതിൽ നിന്ന് പിതാവിന് രക്ഷപ്പെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Post a Comment