Follow KVARTHA on Google news Follow Us!
ad

Maharashtra Political Crisis | മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി: അര്‍ധരാത്രിയില്‍ ആദിത്യ താകറെ വീടിന് പുറത്തിറങ്ങി; പിന്നീട് സംഭവിച്ചത് ഇതാണ്

Aaditya Thackeray Stepped Out At Midnight; This Happened Next#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) മുഖ്യമന്ത്രി ഉദ്ധവ് താകറയ്‌ക്കെതിരായ പാർടിയിലെ കലാപം ദിവസം ചെല്ലുന്തോറും ശക്തമാകുന്നതോടെ ശിവസേന ഏറ്റവും മോശമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനിടെ മന്ത്രി ആദിത്യ താകറെ വ്യാഴാഴ്ച അര്‍ധരാത്രിയോടെ വീട്ടില്‍ നിന്ന് ഇറങ്ങി. പാര്‍ടിയിലെ കലാപത്തിന് നേതൃത്വം നല്‍കുന്ന മന്ത്രി ഏക്നാഥ് ഷിന്‍ഡെ ബിജെപി ഭരിക്കുന്ന അസമില്‍ ക്യാംപ് ചെയ്യുന്നതിനിടെ ശിവസേന വിട്ട് നേതൃത്വം അവകാശപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ഉദ്ധവും ആദിത്യയും ബുധനാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'വര്‍ഷ'യില്‍ നിന്ന് കുടുംബവീടായ 'മാതോശ്രീ' യിലേക്ക് മാറി.
  
Mumbai, India, News, Top-Headlines, Politics, Political Party, House, Chief Minister, Shiv Sena, BJP, COVID-19, Congress, Minister, MLA, Aaditya Thackeray Stepped Out At Midnight; This Happened Next.

'മാതോശ്രീ'യില്‍ നിന്ന് അര്‍ധരാത്രിയോടെയാണ് മന്ത്രി ആദിത്യ താകറെ മാധ്യമങ്ങളെ കാണാന്‍ വന്നത്. ഹൃദ്യമായ സംഭാഷണത്തില്‍, മാധ്യമപ്രവര്‍ത്തകനോട് ഭക്ഷണം കഴിച്ചോ എന്ന് അദ്ദേഹം ചോദിച്ചു. എന്തെങ്കിലും തരത്തിലുള്ള പ്രതികരണം നടത്തന്‍ താനില്ലെന്ന് മന്ത്രി പറഞ്ഞതോടെ ക്യാമറ ഓഫ് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രവര്‍ത്തകര്‍ പറയുന്ന ശബ്ദം കേള്‍ക്കാം. കോവിഡ് ബാധിതനായ മുഖ്യമന്ത്രിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉദ്ധവ് താകറെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന, കോണ്‍ഗ്രസ്, ശരദ് പവാറിന്റെ നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടി എന്നിവ നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര സര്‍കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ശിവസേനയിലെ വലിയ കലാപത്തിനിടയിലാണ് ആദിത്യ താകറെ അര്‍ധരാത്രി മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

എന്‍സിപിയുമായും കോണ്‍ഗ്രസുമായും സേനയുടെ സഖ്യം അസ്വാഭാവികമാണെന്നും ബിജെപിയുമായുള്ള സഖ്യം പുനഃസ്ഥാപിക്കണമെന്നും ഏകനാഥ് ഷിന്‍ഡെയും കൂടെയുള്ളവരും വാദിക്കുന്നു. കൂറുമാറ്റ നിരോധന നിയമത്തില്‍ വീഴ്ച വരുത്താതെ നിയമസഭയില്‍ പാര്‍ടിയെ പിളര്‍ത്താന്‍ ആവശ്യമായ 37 എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്ക് ഒപ്പമുണ്ട്. അദ്ദേഹത്തിനൊപ്പം ഉള്ളവരുടെ അംഗബലം 42 ആണ്.

വെള്ളിയാഴ്ച രാവിലെ എന്‍ഡിടിവിയോട് സംസാരിച്ച വിമത മന്ത്രി ഷിന്‍ഡെ, 55 ശിവസേന നിയമസഭാംഗങ്ങളില്‍ 40 പേരുള്‍പെടെ 50 ലധികം എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടു.

Post a Comment