Follow KVARTHA on Google news Follow Us!
ad

Shot Dead | '90 കാരൻ മരുമകളെ വെടിവെച്ച് കൊലപ്പെടുത്തി; സംഭവം സഹോദരിയുമായി വഴക്കിടുന്നതിനിടെ ഇടപെട്ട ദേഷ്യത്തിൽ'

90 Year Old Man Shot His Daughter in law: Police#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com) ഉത്തർപ്രദേശിലെ ഹർദോയിൽ 90 വയസുള്ള ഒരാൾ മരുമകളെ വെടിവച്ചു കൊന്നതായി പൊലീസ്. തന്റെ സഹോദരിയുമായി വഴക്കിടുന്നതിനിടെ അവരെ സഹായിക്കാൻ മരുമകൾ എത്തിയതിൽ പ്രകോപിതനായി 90 കാരൻ വെടിവെക്കുകയായിരുന്നുവെന്നാണ് വിവരം. ബെഹ്തയിലെ സെയ്ദ്പൂർ ഗ്രാമത്തിലാണ് സംഭവം. സുലേമ (57) എന്ന വീട്ടമ്മയാണ് മരിച്ചത്. സംഭവത്തിൽ ഭർതൃപിതാവ് ഗഫൂറിനെ അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം മരുമകളുടെ മൃതദേഹത്തിനരികിൽ ഇയാൾ ഇരുന്നതായും 20 മിനിറ്റിനുശേഷം പൊലീസ് എത്തിയപ്പോൾ കീഴടങ്ങുകയും ആയിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
  
Lucknow, Uttar Pradesh, News, Top-Headlines, Police, Shot Dead, Arrest, Youth, 90 Year Old Man Shot His Daughter in law: Police.



പൊലീസ് പറയുന്നതിങ്ങനെ:

'ഗഫൂർ സഹോദരി തസ്ലിമാനുമായി സ്ഥലത്തിന്റെ പേരിൽ തർക്കത്തിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച തസ്ലിമാൻ തർക്കം തീർക്കാൻ വീട്ടിലെത്തിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ചൊവ്വാഴ്ച ചർചകൾ നടക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കം തുടങ്ങി. ഇതുകണ്ട് അകത്തിരുന്ന സുലേമ പുറത്തിറങ്ങി അവരെ സംരക്ഷിക്കാൻ തുടങ്ങി.


മരുമകളുടെ ഇടപെടലിൽ ഗഫൂർ ദേഷ്യപ്പെട്ടു. അയാൾ അകത്തേക്ക് പോയി ലൈസൻസുള്ള റൈഫിൾ കൊണ്ടുവന്ന് സുലേമയുടെ നെറ്റിയിലേക്ക് നിറയൊഴിച്ചു. തലയ്ക്ക് വെടിയേറ്റ സുലേമ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. യുവതിയുടെ മരണം വീട്ടിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. വെടിയൊച്ച കേട്ട് നാട്ടുകാരും ഓടിയെത്തി. വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർടത്തിന് അയച്ചു. പ്രതിയായ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു'.

Post a Comment