Follow KVARTHA on Google news Follow Us!
ad

7th Pay Commission | കേന്ദ്ര സർകാർ ജീവനക്കാര്‍ക്ക് നല്ല കാലം; ഏഴാം ശമ്പള കമീഷനിൽ വലിയ നേട്ടങ്ങൾ ലഭിച്ചേക്കാം; ജൂലൈയില്‍ ഈ 3 കാര്യങ്ങളിൽ തീരുമാനം ഉണ്ടായേക്കും

7th Pay Commission: THESE 3 big developments may happen in July#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ഏഴാം ശമ്പള കമീഷനില്‍ ഡിയര്‍നസ് അലവന്‍സ് (ഡിഎ) വര്‍ധന, 18 മാസത്തെ ഡിഎ കുടിശ്ശിക, പ്രൊവിഡന്റ് ഫൻഡിന്റെ (പിഎഫ്) പലിശ എന്നിവ ഉള്‍പെടുന്ന വലിയ നേട്ടങ്ങള്‍ കേന്ദ്ര സര്‍കാര്‍ ജീവനക്കാര്‍ക്ക് ലഭിച്ചേക്കാമെന്ന് റിപോര്‍ട്. ജൂലൈയില്‍ ഇക്കാര്യത്തില്‍ വ്യക്തത വരും. അഞ്ച് ശതമാനം ഡിഎ വര്‍ധനവ് ജൂലൈയില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
  
New Delhi, India, News, Top-Headlines, Central Government, Changes, Salary, Job, 7th Pay Commission: THESE 3 big developments may happen in July.

അടുത്തിടെ പുറത്തുവിട്ട അഖിലേന്ത്യ ഉപഭോക്തൃ വില സൂചികയും വ്യവസായ തൊഴില്‍ (സിപിഐ-ഐഡബ്ല്യു) ഡാറ്റയും ജൂലൈ മാസത്തില്‍ ഡിഎ വര്‍ധിപ്പിക്കാനുള്ള പ്രതീക്ഷകള്‍ വീണ്ടും ജനിപ്പിക്കുന്നു. ഡിഎ വര്‍ധന പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കേന്ദ്ര സര്‍കാര്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ പ്രതീക്ഷയുണ്ട്. ഡിഎ തീരുമാനിക്കുന്നതില്‍ നിര്‍ണായക ഘടകമായ ഏപ്രിലിലെ എഐസിപി സൂചിക കാരണം അടുത്ത മാസം കേന്ദ്ര സര്‍കാര്‍ ഡിഎ വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് മാധ്യമങ്ങളും റിപോർട് ചെയ്യുന്നു.

ഏറ്റവും പുതിയ മാധ്യമ റിപോര്‍ടുകള്‍ പ്രകാരം ജൂലൈയില്‍ ഡിഎയില്‍ അഞ്ച് ശതമാനം വര്‍ധനവ് ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. ഇതിനർഥം മൊത്തം ഡിഎ 39 ശതമാനത്തില്‍ എത്തുമെന്നാണ്. ഡിഎയുടെ നാല് ശതമാനം വര്‍ധനയുണ്ടാകുമെന്ന് നേരത്തെ റിപോര്‍ടുകളുണ്ടായിരുന്നു.


18 മാസം-തീര്‍ച്ചപ്പെടുത്താത്ത ഡിഎ കുടിശ്ശിക

18 മാസം കുടിശ്ശികയുള്ള ഡിഎ പേയ്മെന്റ് റിപോര്‍ടുകള്‍ വീണ്ടും ചര്‍ചയായി. പുതിയ റിപോര്‍ടുകള്‍ പ്രകാരം, 2020 ജനുവരി മുതല്‍ 2021 ജൂണ്‍ വരെയുള്ള 18 മാസത്തെ ഡിഎ കുടിശ്ശിക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഉടന്‍ പരിഗണിച്ചേക്കും. ഒറ്റയടിക്ക് രണ്ട് ലക്ഷം രൂപ കുടിശ്ശികയായി തങ്ങളുടെ അകൗണ്ടില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍കാര്‍ ജീവനക്കാര്‍. ഡിഎ കുടിശ്ശികയുടെ അളവ് ജീവനക്കാരുടെ ശമ്പള സ്‌കെയിലിനെയും ഘടനയെയും ആശ്രയിച്ചിരിക്കും.


പ്രൊവിഡന്റ് ഫൻഡ് പലിശ കൈമാറ്റം

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, ഇപിഎഫ്, 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള അംഗങ്ങളുടെ അകൗണ്ടുകളിലെ ഇപിഎഫ് സമാഹരണത്തിന് 8.10% വാര്‍ഷിക പലിശനിരക്ക് കൊടുക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. പലിശ നിരക്ക് ഗവണ്‍മെന്റ് ഗസറ്റില്‍ ഔദ്യോഗികമായി വിജ്ഞാപനം ചെയ്യപ്പെട്ടു, അതിനുശേഷം ഇപിഎഫ്ഒ ഉടന്‍ തന്നെ വരിക്കാരുടെ അകൗണ്ടിലേക്ക് പലിശ നിരക് ക്രെഡിറ്റ് ചെയ്യാന്‍ തുടങ്ങും. ഇപിഎഫ്ഒ ആണ് എല്ലാ വര്‍ഷവും പിഎഫ് പലിശ നിരക്ക് പ്രഖ്യാപിക്കുന്നത്.

Keywords: New Delhi, India, News, Top-Headlines, Central Government, Changes, Salary, Job, 7th Pay Commission: THESE 3 big developments may happen in July.


Post a Comment