Follow KVARTHA on Google news Follow Us!
ad

Fetuses Found | ഏഴ് ഭ്രൂണങ്ങള്‍ കുപ്പികളില്‍ നിറച്ച നിലയില്‍ അഴുക്കുചാലില്‍; ഗര്‍ഭച്ഛിദ്രം നടത്തി ഉപേക്ഷിച്ചതാണെന്ന് സംശയം; പൊലീസ് കേസെടുത്തു

7 Aborted Fetuses Stuffed In Bottles Found Floating In Drain In Karnataka’s Belagavi; FIR Lodged#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെലഗാവി: (www.kvartha.com) ഏഴ് ഭ്രൂണങ്ങള്‍ കുപ്പികളില്‍ നിറച്ച നിലയില്‍ അഴുക്കുചാലില്‍ കണ്ടെത്തി. കര്‍ണാടകയിലെ മുദലഗി ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബെലഗാവി ജില്ലയിലെ പാലത്തിന് താഴെയുള്ള അഴുക്കുചാലില്‍ വെള്ളിയാഴ്ചയാണ് കുപ്പികളില്‍ നിറച്ച ഏഴ് ഭ്രൂണാവശിഷ്ടങ്ങള്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഭ്രൂണഹത്യയാണോ എന്ന് പൊലീസ് സംശയിക്കുന്നു. മുദല്‍ഗി ബസ് സ്റ്റോപിന് സമീപം ബെലഗാവി നിവാസികള്‍ കുപ്പികള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തി.
  
Karnataka, News, Top-Headlines, Police, Case, Abortion, FIR, Investigates, Investigation-report, 7 Aborted Fetuses Stuffed In Bottles Found Floating In Drain In Karnataka’s Belagavi; FIR Lodged.

പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എല്ലാ ഭ്രൂണങ്ങളും അഞ്ച് മാസം പ്രായമുള്ളവയാണെന്നും ബെലഗാവി സര്‍കാര്‍ ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും റിപോര്‍ടുകള്‍ പറയുന്നു. ഒരു ക്യാനിസ്റ്ററില്‍ ഏഴ് ഭ്രൂണങ്ങള്‍ കണ്ടെത്തി. അഞ്ച് മാസം പ്രായമുള്ള ഭ്രൂണങ്ങളില്‍ ഗര്‍ഭപിണ്ഡത്തിന്റെ ലിംഗഭേദം കണ്ടെത്തി. കൊലപാതകമാണെന്ന് സംശയിക്കുന്നു. ജില്ലാ അധികാരികളെ അറിയിച്ച ശേഷം ഉടന്‍ തന്നെ ഉദ്യോഗസ്ഥരുടെ ഒരു സംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസര്‍ ഡോ മഹേഷ് കോണി പറഞ്ഞു.

കണ്ടെത്തിയ ഭ്രൂണങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ച ശേഷം പരിശോധനയ്ക്കായി ജില്ലാ ഫങ്ഷണല്‍ സയന്‍സ് സെന്ററിലേക്ക് കൊണ്ടുവന്നതായും അദ്ദേഹം അറിയിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Post a Comment