Follow KVARTHA on Google news Follow Us!
ad

Nominations for Presidential Poll | രാഷ്ട്രപതി തെരഞ്ഞെടുപ്പ്: 115 നാമനിര്‍ദേശ പത്രികകള്‍ സമര്‍പിച്ചു; 28 എണ്ണം സൂക്ഷ്മപരിശോധനയ്ക്ക് മുമ്പായി നിരസിച്ചു

115 Nominations Filed for Presidential Poll, 28 Rejected Ahead of Scrutiny#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പിക്കാനുള്ള അവസാന ദിവസമായ ബുധനാഴ്ച വരെ 115 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. അവയില്‍ 87 എണ്ണത്തിന്റെ സൂക്ഷ്മപരിശോധന നടത്താനുണ്ടെന്ന് രാജ്യസഭാ സെക്രടേറിയറ്റ് അറിയിച്ചു.
  
New Delhi, India, News, Top-Headlines, Nomination, Election, President Election, President, Rajya Sabha, Tamilnadu, 115 Nominations Filed for Presidential Poll, 28 Rejected Ahead of Scrutiny.

ആകെയുള്ള 115 നാമനിര്‍ദേശ പത്രികകളില്‍ 28 എണ്ണവും സ്ഥാനാര്‍ഥികളുടെ പേരുകളുള്ള വോടര്‍ പട്ടിക നല്‍കാത്തതിനാല്‍ നിരസിക്കപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. ശേഷിക്കുന്ന 87 പത്രികകൾ 72 സ്ഥാനാര്‍ഥികളുടെതാണ്, അവ വ്യാഴാഴ്ച സൂക്ഷ്മപരിശോധന നടത്തും.

പ്രധാന മത്സരാര്‍ഥികളായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു, സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ എന്നിവരും പത്രിക സമര്‍പിച്ചവരില്‍ ഉള്‍പെടുന്നു. അവരെ കൂടാതെ, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയിലേക്ക് ഒരു കൂട്ടം സാധാരണക്കാരും തങ്ങളുടെ പത്രികകള്‍ സമര്‍പിച്ചു. മുംബൈയില്‍ നിന്നുള്ള ഒരു ചേരി നിവാസിയും ആര്‍ജെഡി സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ പേരുള്ള കര്‍ഷകനും തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു സാമൂഹിക പ്രവര്‍ത്തകനും ഡെല്‍ഹിയില്‍ നിന്നുള്ള പ്രൊഫസറും ഇതിൽ ഉള്‍പെടുന്നു.

പത്രിക സമർപിച്ചവരെ ഇലക്ടറല്‍ കോളജിലെ കുറഞ്ഞത് 50 അംഗങ്ങളെങ്കിലും പിന്താങ്ങുകയും മറ്റൊരു 50 പേര്‍ നിർദേശിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. 11-ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി
കെട്ടിവെക്കാനുള്ള തുക 15,000 രൂപയായി ഉയര്‍ത്തുകയും 1997-ല്‍ പിന്താങ്ങുന്നവരുടെയും നിർദേശിക്കുന്നവരുടെയും എണ്ണം 10 ല്‍ നിന്ന് 50 ആയി ഉയർത്തുകയും ചെയ്തു.

Keywords: New Delhi, India, News, Top-Headlines, Nomination, Election, President Election, President, Rajya Sabha, Tamilnadu, 115 Nominations Filed for Presidential Poll, 28 Rejected Ahead of Scrutiny.

Post a Comment