Follow KVARTHA on Google news Follow Us!
ad

10 lakhs handed over | കോവിഡ് ഡ്യൂടിക്കിടെ കനിവ് 108 ആംബുലന്‍സ് അപകടത്തില്‍പെട്ട് മരിച്ച എമര്‍ജന്‍സി മെഡികല്‍ ടെക്നീഷ്യന്‍ മെല്‍ബിന്‍ ജോര്‍ജിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Health Minister,Compensation,Family,Accidental Death,Kerala,
തിരുവനന്തപുരം: (www.kvartha.com) പാലക്കാട് പറമ്പിക്കുളത്ത് കോവിഡ് ഡ്യൂടിക്കിടെ കനിവ് 108 ആംബുലന്‍സ് അപകടത്തില്‍പെട്ട് മരിച്ച എമര്‍ജന്‍സി മെഡികല്‍ ടെക്നിഷ്യന്‍ മെല്‍ബിന്‍ ജോര്‍ജിന്റെ കുടുംബത്തിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് 10 ലക്ഷം രൂപ കൈമാറി.

കനിവ് 108 ആംബുലന്‍സ് നടത്തിപ്പുകാരായ ജി വി കെ ഇ എം ആര്‍ ഐയുടെ ജീവനക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നുള്ള 10 ലക്ഷം രൂപയാണ് മെല്‍ബിന്റെ ഭാര്യ ജിന്റു മെല്‍ബിന് മന്ത്രി കൈമാറിയത്.

2021 ഒക്ടോബര്‍ 20ന് ആണ് രോഗിയുമായി പോകുന്നതിനിടെ നിയന്ത്രംവിട്ട ആംബുലന്‍സ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പരിക്കേറ്റ മെല്‍ബിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കോവിഡ് മുന്‍നിര പോരാളികള്‍ക്കായുള്ള 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് മാര്‍ച് മാസം മെല്‍ബിന്റെ കുടുംബത്തിന് ലഭ്യമാക്കിയിരുന്നു. ഇതു കൂടാതെയാണ് ഇപ്പോള്‍ 10 ലക്ഷം രൂപ കൂടി ലഭ്യമാക്കിയത്.

ജി വി കെ ഇ എം ആര്‍ ഐ സംസ്ഥാന ഓപറേഷന്‍സ് മേധാവി ശരവണന്‍ അരുണാചലം, എച് ആര്‍ മേധാവി വിഷ്ണു നന്ദ തുടങ്ങിയവര്‍ സന്നിഹിതരായി.


10 lakhs handed over to the family of Melbin George who died in an ambulance accident during Covid duty, Thiruvananthapuram, News, Health Minister, Compensation, Family, Accidental Death, Kerala


Keywords: 10 lakhs handed over to the family of Melbin George who died in an ambulance accident during Covid duty, Thiruvananthapuram, News, Health Minister, Compensation, Family, Accidental Death, Kerala.

Post a Comment