Follow KVARTHA on Google news Follow Us!
ad

Court Verdict | ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ പ്രതികരണശേഷി ഇല്ലാത്തവരാണെന്ന് പലരും കരുതുന്നെന്ന് കോടതി; 'പരിഹാസവും അപമാനവും ഭയന്ന് അതിജീവിതകള്‍ ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറയുന്നില്ല'

Women who are assaulted are presumed to be of loose character: Court chides defense#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ പ്രതികരണശേഷി ഇല്ലാത്തവരാണെന്ന് പലരും കരുതുന്നെന്ന് മുംബൈ സെഷന്‍സ് കോടതി നിരീക്ഷിച്ചു. അതിജീവിച്ചവര്‍ പരിഹസിക്കപ്പെടുകയും കൂടുതല്‍ അപമാനിക്കപ്പെടുകയും ചെയ്യുമെന്ന് ഭയന്ന് ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
  
Mumbai, News, Top-Headlines, Women, Abuse, Molestation, Assault, Court, Youth, Police, Hospital, India, Safety, Women who are assaulted are presumed to be of loose character: Court chides defense.

2019 ജനുവരിയില്‍ മാന്‍ഖുര്‍ദില്‍ വെച്ച് ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസിൽ നാല് പേർക്ക് 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. 30 കാരിയായ വിധവയെ കൂട്ടബലാത്സംഗം ചെയ്‌തെന് കേസില്‍ പ്രണയ് സമാധാന് ഇംഗലെ (27), അമോല്‍ ഇസ്ഹാഖ് എന്ന റസാഖ് നിര്‍മല്‍ (26), സന്ദീപ് ശിവാജി കാംബ്ലെ (27), അജയ് രമേഷ് കാംബ്ലെ (26) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

ക്രോസ് വിസ്താരത്തിനിടെ അതിജീവിതയുടെ നേരെ വിരല്‍ ചൂണ്ടുന്നത് അവരുടെ സ്വഭാവത്തിന്മേല്‍ അസ്വാഭാവികത പ്രകടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു. കാരണം അവള്‍ രാത്രിയില്‍ ലാവ്നി (ഒരു മഹാരാഷ്ട്രന്‍ നൃത്തം) കാണാന്‍ ഒറ്റയ്ക്ക് പോയി, അതിനുശേഷം പാം വൈന്‍ കഴിച്ചുവെന്നായിരുന്നു ആരോപണം. അതിജീവിച്ചയാളുടെ സ്വഭാവത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രതിഭാഗം അഭിഭാഷകന്റെ ശ്രമത്തില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജശ്രീ ഘരത് അതൃപ്തി പ്രകടിപ്പിച്ചു.

'ബലാത്സംഗം അതിജീവിതയ്ക്ക് വലിയ വിഷമവും അപമാനവും ഉണ്ടാക്കുന്നു. അതിനാല്‍, അവള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ബലാത്സംഗത്തിന് തുല്യമായ ദുരിതവും അപമാനവും നാശവും ഉണ്ടാക്കും,' കോടതി കൂട്ടിച്ചേര്‍ത്തു.

2019 ജനുവരി 18 ന് രാത്രി അണ്ണാഭാവു സത്തേ നഗറില്‍ മഹാരാഷ്ട്ര നാടോടി നൃത്ത പരിപാടി കാണാന്‍ യുവതി പോയ സമയത്താണ് സംഭവം. രാത്രി ഒമ്പത് മണിയോടെ പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ബാബന്‍ ഹോടലിന് സമീപം എത്തിയപ്പോള്‍, ഒരു ഇരുചക്രവാഹന യാത്രക്കാരന്‍ യുവതിയെ ഇടിച്ചുതെറിപ്പിക്കുകയും അവളുമായി വഴക്കുണ്ടാക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

ബൈക് വഴിയരികില്‍ ഒതുക്കിയ ശേഷം ഓടോറിക്ഷയിലേക്ക് യുവതിയെ വലിച്ചിഴച്ച് മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും ആ സമയം അജ്ഞാതരായ രണ്ട് പേര്‍ വരികയും അവരെ കണ്ടയുടന്‍ ബൈക് യാത്രികന്‍ ഓടി രക്ഷപെടുകയും മറ്റ് രണ്ട് പേരും മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് കേസ്.

ശാരീരികവും ലൈംഗികവുമായ പീഡനത്തെ തുടര്‍ന്ന് യുവതി അബോധാവസ്ഥയിലായി. ബോധം വീണ്ടെടുത്തപ്പോള്‍, സംഭവം പൊലീസില്‍ അറിയിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സ്‌റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ വീണ്ടും രണ്ട് പുരുഷന്മാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് എഫ് ഐ ആർ.

മൂന്നാമത്തെ ലൈംഗികാതിക്രമത്തിന് ശേഷം യുവതി ശതാബ്ദി ആശുപത്രിയില്‍ എത്തി. ആശുപത്രി അധികൃതര്‍ സംഭവം പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി ഉള്‍പെടെ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന്‍ 17 സാക്ഷികളെ വിസ്തരിച്ചു.

അര്‍ധരാത്രിയില്‍ സ്ത്രീകള്‍ സുരക്ഷിതരായി തെരുവില്‍ നടക്കുമ്പോള്‍ രാജ്യം യഥാര്‍ത്ഥ അര്‍ഥത്തില്‍ സ്വതന്ത്രമാകുമെന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ വിചാരണ കോടതി ഓര്‍മിപ്പിച്ചു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയാണ്, എന്നാല്‍ മഹാത്മാഗാന്ധി വിഭാവനം ചെയ്ത സ്വാതന്ത്ര്യം നമ്മള്‍ ശരിക്കും നേടിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

Post a Comment