Follow KVARTHA on Google news Follow Us!
ad

Vismaya death case | വിസ്മയ കേസില്‍ കോടതി തിങ്കളാഴ്ച വിധി പറയും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kollam,News,Trending,Hanged,Court,Dowry,Police,Kerala,
കൊല്ലം: (www.kvartha.com) കൊല്ലം നിലമേലില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയ ആത്മഹത്യ ചെയ്‌തെന്ന കേസില്‍ കോടതി തിങ്കളാഴ്ച വിധി പറയും. കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതിയാണ് നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷം വിധി പറയുന്നത്. കേരളം ഏറെ ചര്‍ച ചെയ്ത കേസാണിത്.
  
Vismaya death case: Court to pronounce verdict on May 23, Kollam, News, Trending, Hanged, Court, Dowry, Police, Kerala.

ഭര്‍ത്താവ് കിരണ്‍കുമാറാണ് കേസിലെ ഏക പ്രതി. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണ് കിരണിനെതിരെ ചുമത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് വിസ്മയയെ ഉപദ്രവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. 

സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും പീഡിപ്പിച്ചെന്നാണ് ഭര്‍ത്താവ് കിരണ്‍കുമാറിനെതിരേയുള്ള ആരോപണം. 10 ലക്ഷത്തിന്റെ വണ്ടി നല്‍കണമെന്നായിരുന്നു കിരണ്‍ കുമാറിന്റെ ആവശ്യം.

2021 ജൂണ്‍ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മരണത്തിനുപിന്നാലെ, അസി. മോടര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ എസ് കിരണ്‍കുമാറിനെ അറസ്റ്റ് ചെയ്തു. ആദ്യം സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു.

2020 മേയ് 30-നാണ് വിസ്മയയെ കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ കിരണ്‍കുമാര്‍ ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.

പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും ചെയ്തു. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

കിരണ്‍കുമാറിന്റെ ഫോണ്‍ സൈബര്‍ പരിശോധനയ്ക്കയച്ചതില്‍ റെകോഡ് ചെയ്തിരുന്ന സംഭാഷണങ്ങള്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനം സംബന്ധമായി നടത്തിയതുള്‍പെടെ വിസ്മയയുമായുള്ള സംഭാഷണങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ ജി മോഹന്‍രാജും പ്രതിക്കുവേണ്ടി പ്രതാപചന്ദ്രന്‍ പിള്ളയും കോടതിയില്‍ ഹാജരായി.

Keywords: Vismaya death case: Court to pronounce verdict on May 23, Kollam, News, Trending, Hanged, Court, Dowry, Police, Kerala.

إرسال تعليق