Follow KVARTHA on Google news Follow Us!
ad

SBI Jobs | ഉദ്യോഗാർഥികൾക്ക് അവസരം: എസ് ബി യിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം അരലക്ഷത്തിന് മുകളില്‍; അവസാന തീയതി ജൂൺ 12; കൂടുതലറിയാം

Vacancies in various posts in leading bank in the country; Salary above half a lakh#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com)  വിവിധ തസ്തികകളിലേക്ക് നിയമനത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഉദ്യോഗാർഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എജിഎം, ഡെപ്യൂടി മാനജര്‍, മാനേജര്‍ തസ്തികകളിലേക്കാണ് നിയമനം. യോഗ്യരും താല്‍പര്യമുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് 2022 ജൂണ്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 21 മുതല്‍ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. വിജ്ഞാപനമനുസരിച്ച് 32 തസ്തികകളിലേക്കാണ് നിയമനം നടത്തുക.
  
Mumbai, India, News, SBI, Bank, Banking, Job, Country, Salary, Apply, Job Vacancy, Educational Qualification, Details, Vacancies in various posts in leading bank in the country; Salary above half a lakh.



വിദ്യാഭ്യാസ യോഗ്യത

എജിഎം തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥി ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 60 ശതമാനം മാര്‍കോടെ ബിഇ/ ബിടെക് വിജയിച്ചിരിക്കണം. ഡെപ്യൂടി മാനജര്‍ തസ്തികയിലേക്ക്, ഒരു അംഗീകൃത യൂനിവേഴ്‌സിറ്റി / സ്ഥാപനത്തിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്‌സ് / അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദം നേടിയിരിക്കണം. മറ്റ് തസ്തികകള്‍ക്ക് വിദ്യാഭ്യാസ യോഗ്യത വ്യത്യസ്തമാണ്, അത് ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനത്തില്‍ പരിശോധിക്കാവുന്നതാണ്.


പ്രായപരിധി

എജിഎം (ഐടി ടെക് ഓപറേഷന്‍സ്, ഐടി ഇന്‍ബൗണ്ട് എന്‍ജിനീയര്‍, ഐടി ഔട്ബൗണ്ട് എന്‍ജിനീയര്‍, ഐടി സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ 45 വയസും മാനജര്‍ (ഐടി സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്) തസ്തികയിലേക്ക് 38 വയസും ഡെപ്യൂടി മാനജര്‍ (നെറ്റ് വർക് എൻജിനീയര്‍, സൈറ്റ് എൻജിനീയര്‍ കമാന്‍ഡ് സെന്റര്‍) തസ്തികയിലേക്ക് 35 വയസുമാണ് പ്രായപരിധി.


ശമ്പളം

എജിഎം തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥിക്ക് പ്രതിമാസം 89,890 രൂപ മുതല്‍ 1,00,350 രൂപ വരെ ശമ്പളം നല്‍കും. മാനജര്‍ തസ്തികയ്ക്ക് 63,840 രൂപ മുതല്‍ 78,230 രൂപ വരെയും ഡെപ്യൂടി മാനജര്‍ക്ക് 48,170 രൂപ മുതല്‍ 69,810 രൂപ വരെയും ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് 2022 ജൂണ്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോറം സമര്‍പിച്ച ശേഷം, ഉദ്യോഗാര്‍ഥികള്‍ അവസാന പേജിന്റെ പ്രിന്റൗട് എടുത്ത് സൂക്ഷിക്കണം.


അപേക്ഷിക്കേണ്ടവിധം

ഉദ്യോഗാർത്ഥികൾ എസ്ബിഐ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം:
വെബ്സൈറ്: https://bank(dot)sbi/careers അല്ലെങ്കിൽ https://www(dot)sbi(dot)co(dot)in/careers

Post a Comment