Follow KVARTHA on Google news Follow Us!
ad

Crying Charge | ഡോക്ടറെ കാണാനെത്തിയപ്പോള്‍ യുവതി ഒന്നു കരഞ്ഞു; ബില്‍ വന്നപ്പോള്‍ അധിക ചാര്‍ജ്

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, Washington,News,Doctor,Patient,Twitter,Complaint,World,
വാഷിങ്ടന്‍: (www.kvartha.com) ഡോക്ടറെ കാണാനെത്തിയപ്പോള്‍ യുവതി ഒന്നു കരഞ്ഞു. ബില്‍ വന്നപ്പോള്‍ കരഞ്ഞതിന് 3,100 രൂപ അധിക ചാര്‍ജ്. അമേരികയിലാണ് സംഭവം. യുട്യൂബറും ഇന്റര്‍നെറ്റ് സെലിബ്രിറ്റിയുമായ കാമില ജോണ്‍സണാണ് പരാതിക്കാരി. 40 ഡോളര്‍ (ഏകദേശം 3,100 രൂപ) അധികതുക ഈടാക്കിയ ബിലി(Bill) ന്റെ ചിത്രമുള്‍പെടെയാണ് കാമില ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഡോക്ടറെ കാണാനെത്തിയ സഹോദരിയ്ക്ക് 'ഒന്ന് കരഞ്ഞ'തിന് ആശുപത്രി അധികൃതര്‍ അധികതുക ഈടാക്കിയെന്നാണ് കാമില പരാതിപ്പെടുന്നത്. ചെറിയ രീതിയില്‍ ഉത്കണ്ഠയും മാനസിക സമ്മര്‍ദവുമനുഭവിക്കുന്ന സഹോദരിയ്ക്ക് ചില അവസരങ്ങളില്‍ നിസ്സഹായവസ്ഥ അനുഭവപ്പെടുമെന്നും ആരും ശ്രദ്ധിക്കാനില്ലെന്ന തോന്നലില്‍ കരയാറുണ്ടെന്നും കാമില പറയുന്നു.

മേയ് 17 നാണ് കാമില ബിലിന്റെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. കാമിലയുടെ ട്വീറ്റിനോട് അഞ്ച് ലക്ഷത്തോളം പേരാണ് ഇതിനോടകം പ്രതികരിച്ചു കഴിഞ്ഞത്. അറുപതിനായിരം പേര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

കാഴ്ച, രക്തപരിശോധനകള്‍ നടത്തിയതിന്റെ ചാര്‍ജ് ബിലിലുണ്ട്. അതിനൊപ്പമാണ് വികാര/പെരുമാറ്റ പരിശോധനയുടെ ചാര്‍ജ് കൂടി ചേര്‍ത്തിരിക്കുന്നത്. അത് പ്രത്യേകമായി അടയാളപ്പെടുത്തിയാണ് കാമിലയുടെ ട്വീറ്റ്. രോഗി കരഞ്ഞതിന്റെ കാരണമന്വേഷിക്കുകയോ എന്തെങ്കിലും പരിശോധന നടത്തുകയോ ചെയ്യാതെയാണ് ചാര്‍ജ് കൂട്ടിച്ചേര്‍ത്തിരിക്കുന്നതെന്നും കാമില പറയുന്നു.

ട്വീറ്റിന് ആയിരക്കണക്കിന് പേരാണ് കമന്റ് ചെയ്തത്. പലരും തങ്ങളുടെ ആശുപത്രി ബിലുകളെ കുറിച്ച് പരാതിയുമായെത്തി. ആശുപത്രി ബിലുകള്‍ കുറയ്ക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ചിലര്‍ ഉപദേശങ്ങളും നല്‍കി. എന്തായാലും, അച്ഛന്റെ മെഡികല്‍ ഇന്‍ഷുറന്‍സുണ്ടായിരുന്നതിനാല്‍ ബിലിനെ കുറിച്ച് അധികം വിഷമിക്കേണ്ടി വന്നില്ലെന്നും കാമില പറയുന്നു.

US Woman Shocked After Being Charged $40 'For Crying' During Doctor's Visit, Washington, News, Doctor, Patient, Twitter, Complaint, World

Keywords: US Woman Shocked After Being Charged $40 'For Crying' During Doctor's Visit,
Washington, News, Doctor, Patient, Twitter, Complaint, World.

Post a Comment