Follow KVARTHA on Google news Follow Us!
ad

Found Dead | പൊലീസിന്റെ ഉപദ്രവവും പീഡനവും സഹിക്കാനാകാതെ അമ്മയും രണ്ട് പെണ്‍മക്കളും ആത്മഹത്യ ചെയ്തതായി പരാതി; അയല്‍ക്കാരിയെ പ്രണയിച്ച് നാട് വിട്ട മകനെ കാണാനില്ല; അനാഥനായി ഗൃഹനാഥന്‍

Two days after police raid in Baghpat, 3 of a family dead by suicide#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഗുരുഗ്രാം: (www.kvartha.com)  'പൊലീസിന്റെ ക്രൂരത കാരണം എന്റെ കുടുംബം മുഴുവന്‍ ഇല്ലാതായി. അവരെന്റെ ഭാര്യയെയും പെണ്‍മക്കളെയും അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തു, അത് സഹിക്കാനാകാതെ അവര്‍ ജീവനൊടുക്കി', പൊലീസിന്റെ മനുഷ്യത്വരഹിതമായ ഇടപെടല്‍ കാരണം കുടുംബം നഷ്ടപ്പെട്ട മെഹക് സിംഗിന്റെ വാക്കുകളാണിത്. ആത്മഹത്യയ്ക്ക് ശ്രമിച്ച മകള്‍ സ്വാതി (18) ബുധനാഴ്ച വൈകുന്നേരം മീററ്റ് ആശുപത്രിയില്‍ മരിച്ചപ്പോള്‍ അവളുടെ സഹോദരി പ്രീതിയും (16), ഭാര്യ അനുരാധയും (45) വ്യാഴാഴ്ച രാവിലെ മരിച്ചു.
  
Uttar Pradesh, News, Top-Headlines, Police, Complaint, Case, Suicide, Death, Family, Issue, Crime Branch, Two days after police raid in Baghpat, 3 of a family dead by suicide.

ആത്മഹത്യ പ്രേരണ ഉള്‍പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ചപ്രൗലി പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് നരേഷ് പാലിനെതിരെ മെഹക് സിംഗ് പരാതി കൊടുത്തിട്ടുണ്ട്. മെഹക് സിംഗിന്റെ മകന്‍ പ്രിന്‍സ് (24) തന്റെ മകളെ (22) തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കാന്തിലാല്‍ എന്നയാൾ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് ഈ കുടുംബത്തിന്റെ കഷ്ടകാലം ആരംഭിച്ചത്.

കാന്തിലാല്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സിംഗിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ കാന്തിലാലിന്റെ മക്കളായ ശക്തി (23), രാജു (20) എന്നിവരും സംഘത്തെ അനുഗമിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് കാന്തിലാലും മക്കളും ഭാര്യയും ഒളിവിലാണ്. കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ നരേഷ് പാലുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.

കാന്തിലാലിന്റെ കുടുംബം ദലിതരാണ്. മെഹക് സിംഗ് കൊല്ലപ്പണിക്കാരുടെ ജാതിയിൽ പെട്ടയാളും കര്‍ഷകത്തൊഴിലാളിയുമാണ്. ഗ്രാമത്തില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയുള്ള ബരാത്ത് പട്ടണത്തിലെ വസ്ത്രക്കടകളിലാണ് കാന്തിലാലിന്റെ കുടുംബം ജോലി ചെയ്യുന്നത്.

സിംഗിന്റെ സഹോദരന്‍ സുനില്‍ പഞ്ചാല്‍ പറയുന്നതിങ്ങിനെ: മെയ് 13 ന് പൊലീസ് ഇളയ സഹോദരന്‍ സഞ്ജയിനെ പിടികൂടി, മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തു, കാണാതായ രണ്ടുപേരുടെയും ഒളിത്താവളങ്ങളെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു. പൊലീസ് സ്റ്റേഷനില്‍ വെച്ച് സഞ്ജയ് പീഡിപ്പിക്കപ്പെട്ടു, അവനിപ്പോള്‍ നടക്കാനാകില്ല. മെയ് 24 ന് വൈകുന്നേരം പൊലീസുകാരനായ നരേഷ് പാലും സംഘവും സിംഗിന്റെ വീട്ടിലെത്തി, ഒരു വനിതാ കോണ്‍സ്റ്റബിളും ചില ഗ്രാമീണരും പ്രിന്‍സിനെക്കുറിച്ച് ചോദിച്ചു. ഈ സമയത്ത് സിംഗ് വീട്ടിലുണ്ടായിരുന്നില്ല. വീടിന്റെ പ്രധാന ഗേറ്റ് അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പൊലീസുകാരും കാന്തിലാലിന്റെ രണ്ട് ആണ്‍മക്കളും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി, വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് വീട്ടിലേക്ക് കടന്നത്. ഈ സമയം എന്റെ സഹോദരനോ മകനോ അവിടെ ഉണ്ടായിരുന്നില്ല. ഒരു വനിതാ കോണ്‍സ്റ്റബിളും പൊലീസിനൊപ്പം ഉണ്ടായിരുന്നില്ല. പ്രിന്‍സ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ആവര്‍ത്തിച്ച് ചോദിച്ച് അവര്‍ മൂന്ന് സ്ത്രീകളെയും മര്‍ദിച്ചു'.

എന്നാല്‍ പൊലീസ് ഇത് നിഷേധിക്കുന്നു. പ്രിന്‍സ് എവിടെയാണെന്ന് തനിക്ക് അറിയില്ലെന്ന് സംഗിന്റെ ഭാര്യ അനുരാധ പറഞ്ഞതായി സുനില്‍ വ്യക്തമാക്കി. 'പൊലീസ് പീഡനം നിര്‍ത്തിയില്ലെങ്കില്‍ കുടുംബം വിഷം കഴിക്കുമെന്ന് അനുരാധ ഭീഷണിപ്പെടുത്തി, പക്ഷേ പൊലീസ് പിന്നെയും ഉപദ്രവം തുടര്‍ന്നു. മൂവരും എലികളെ കൊല്ലാനുള്ള കീടനാശിനി കഴിച്ചു,' സുനിലിന്റെ ഭാര്യ മോഹിനി പറഞ്ഞു.

'എന്റെ വീട് പരിശോധിമ്പോള്‍ അവര്‍ക്കൊപ്പം ഒരു വനിതാ കോണ്‍സ്റ്റബിളും ഉണ്ടായിരുന്നുവെന്ന് പൊലീസ് അവകാശപ്പെടുന്നു. അത് നുണയാണ്.' മാഹേക് വ്യാഴാഴ്ച പറഞ്ഞു. മെയ് നാല് മുതല്‍ സംഗിന്റെ വീട്ടില്‍ പൊലീസ് തമ്പടിക്കുകയാണെന്ന് അയല്‍വാസിയായ സുനില്‍ ശര്‍മ പറഞ്ഞു. പൊലീസിനെ ഒഴിവാക്കാന്‍ അവര്‍ ദിവസങ്ങളോളം അടുത്തുള്ള ബന്ധുക്കളുടെ വീടുകളിലേക്ക് മാറിയെന്നും ശര്‍മ കൂട്ടിച്ചേർത്തു.

'കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. മകനെ കണ്ടെത്താനാകാത്തതിനാല്‍ പിതാവല്ലാതെ മറ്റാരും അവശേഷിക്കുന്നില്ല. കുടുംബത്തെ സാമ്പത്തികമായി സഹായിക്കണമെന്നും കുറ്റക്കാരായ പൊലീസുകാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.' ബചോദ് ഗ്രാമത്തലവന്‍ വിശാല്‍ ബര്‍ദന്‍ പറഞ്ഞു.

പ്രതിഷേധത്തിനും ഗ്രാമവാസികളുടെ ഉപരോധത്തിനും ശേഷം ജില്ലാ മജിസ്ട്രേറ്റ് രാജ് കമല്‍ യാദവ് , സിംഗിന്റെ കുടുംബത്തിന് 71 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പുനല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഹത്രാസ് എസ്പി നീരജ് ജദൗണ്‍ പറഞ്ഞു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നീതിപൂര്‍വകമാക്കാനായി ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Post a Comment