Follow KVARTHA on Google news Follow Us!
ad

'ആ തുക ഇഷ്ടമുണ്ടെങ്കിൽ മാത്രം നൽകിയാൽ മതി'; കേന്ദ്ര സർകാർ പറയുന്നു

To Pay Or Not To Pay: What Are Government's Guidelines Regarding Service Charge In Restaurant Bills? #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) പല ഉയര്‍ന്ന നിലവാരമുള്ള റെസ്റ്റോറന്റുകളും ഹോടെലുകളും ഉപഭോക്താക്കളില്‍ നിന്ന് സേവന നിരക്കുകള്‍ ഈടാക്കുന്നു. അവരുടെ സേവനം മികച്ചതായതിനാല്‍ പലരും ഈ അധിക ചാര്‍ജുകള്‍ സ്വമേധയാ നല്‍കുന്നു. ചിലപ്പോള്‍ സേവനങ്ങളില്‍ സന്തുഷ്ടരല്ലെങ്കിലും സേവന നിരക്കുകള്‍ അടയ്ക്കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍, ഉപഭോക്താവ് നല്‍കുന്ന സേവനത്തില്‍ സംതൃപ്തനാണെങ്കില്‍ മാത്രം നിങ്ങള്‍ സേവന നിരക്കുകള്‍ അടച്ചാല്‍ മതി. ഇത് സംബന്ധിച്ച് ഗവണ്‍മെന്റിന്റെ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.
     
To Pay Or Not To Pay: What Are Government's Guidelines Regarding Service Charge In Restaurant Bills?, National, News, Top-Headlines, Newdelhi, Government, Service Charge, Food, Restaurant, Bills, Central government, Hotel.

ഉപഭോക്താക്കളില്‍ നിന്ന് ഭക്ഷണശാലകള്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കേന്ദ്ര സര്‍കാര്‍ റസ്റ്റോറന്റ് ഉടമകളുടെ യോഗം വിളിച്ചിരുന്നു. കണ്‍സ്യൂമര്‍ അഫയേഴ്‌സ്, ഫുഡ്, പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃ കാര്യ വകുപ്പ് (DoCA) 2022 ജൂണ്‍ രണ്ടിന് ദേശീയ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയെയാണ് ചര്‍ചയ്ക്ക് വിളിച്ചിട്ടുണ്ട്. വകുപ്പ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 'റെസ്റ്റോറന്റുകള്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍' അന്ന് ചര്‍ച ചെയ്യും.

റെസ്റ്റോറന്റുകളും ഭക്ഷണശാലകളും ഉപഭോക്താക്കളില്‍ നിന്ന് അനധികൃതമായി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് ദേശീയ ഉപഭോക്തൃ ഹെല്‍പ് ലൈനില്‍ ഉപഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്ത മാധ്യമ റിപോര്‍ടുകളുടെയും പരാതികളുടെയും പശ്ചാത്തലത്തിലാണ് ഇത്. 2017 ഏപ്രിലില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍കാര്‍ പരാമര്‍ശിക്കുകയും റെസ്റ്റോറന്റുകളില്‍ 'സര്‍വീസ് ചാര്‍ജ്' അടയ്ക്കുന്നത് ഉപഭോക്താക്കളുടെ വിവേചനാധികാരമാണെന്നും ആവര്‍ത്തിച്ചു.

2017 ഏപ്രിലില്‍, ഹോടെലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും സേവന നിരക്കുകള്‍ സംബന്ധിച്ച് ഉപഭോക്തൃ കാര്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഒരു റെസ്റ്റോറന്റിലേക്ക് ഒരു ഉപഭോക്താവ് പ്രവേശിക്കുന്നത്, സേവന നിരക്ക് നല്‍കാനുള്ള സമ്മതമായും ഉപഭോക്താവിന്റെ പ്രവേശനത്തിനുള്ള നിയന്ത്രണമായും കണക്കാക്കാന്‍ കഴിയില്ലെന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Keywords: To Pay Or Not To Pay: What Are Government's Guidelines Regarding Service Charge In Restaurant Bills?, National, News, Top-Headlines, Newdelhi, Government, Service Charge, Food, Restaurant, Bills, Central government, Hotel.
< !- START disable copy paste -->

Post a Comment