Follow KVARTHA on Google news Follow Us!
ad

Rescue Auto Rickshaw | റോഡ് അപകടത്തില്‍പ്പെടുന്നവരുടെ രക്ഷകന്‍; പ്രതിഫലം ആഗ്രഹിക്കാതെ രോഗികളെ സൗജന്യമായി ആശുപത്രികളില്‍ എത്തിക്കുന്നു; താരമായി ഓടോറിക്ഷാ ഡ്രൈവര്‍; അധികം ആര്‍ക്കുമില്ലാത്ത ഈ മനുഷ്യത്വത്തിന് പിന്നില്‍ കാരണമുണ്ട്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, palakkad,News,Accident,Lifestyle & Fashion,Auto Driver,hospital,Patient,Kerala,
പാലക്കാട്: (www.kvartha.com) പാലക്കാട്-കുളപ്പുള്ളി റോഡില്‍ അപകടത്തില്‍പ്പെടുന്നവരെ ഗോപാലകൃഷ്ണന്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. ഗോപി ലക്കിടി എന്നറിയപ്പെടുന്ന ഈ ഓടോറിക്ഷാ ഡ്രൈവര്‍ 45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡിലെ രക്ഷകനാണ്. ഗോപാലകൃഷ്ണന്റെ സേവനം മനസിലാക്കി മോടോര്‍ വാഹന വകുപ്പ് അദ്ദേഹത്തെ ലക്കിടി പ്രദേശത്തെ ക്വിക് റെസ്‌പോണ്‍സ് ടീം കണ്‍വീനറാക്കുകയും ചെയ്തു.

This Kerala autorickshaw driver takes road mishap victims to hospitals for free, Palakkad, News, Accident, Lifestyle & Fashion, Auto Driver, Hospital, Patient, Kerala

തന്നെ ഇത്തരമൊരു പ്രവര്‍ത്തി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ച് ഗോപി പറയുന്നത് ഇങ്ങനെ:

'2009ല്‍ പാലക്കാട് ടൗണ്‍ ബസ് സ്റ്റേഷനു സമീപം കാര്‍ ഇടിച്ചുകയറി ആരും സഹായിക്കാന്‍ തയാറാകാത്തതിനാല്‍ 20 മിനിറ്റോളം ഞാന്‍ റോഡില്‍ കിടന്നു. ഒടുവില്‍ സുരേഷ് എന്ന വ്യക്തിയാണ് എന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചത്,' അന്ന് താന്‍ ഒരു മെകാനിക് ആയിരുന്നു.

'കാലില്‍ ഒന്നിലധികം ഒടിവുകളുണ്ടായതിനാല്‍ എട്ടുമാസത്തോളം കട്ടിലിന്റെ നാല് കാലില്‍ ജീവിതം ഒതുങ്ങി. തുടര്‍ന്ന് മോടോര്‍ സൈകിള്‍ വിറ്റ് ഒരു ഓടോറിക്ഷ വാങ്ങി. അപകടത്തിന് ശേഷം, റോഡപകടത്തില്‍പ്പെടുന്നവരെ സഹായിക്കാന്‍ തീരുമാനിച്ചു.

ചിലപ്പോള്‍ തൃശ്ശൂരിലെയും പെരിന്തല്‍മണ്ണയിലെയും ആശുപത്രികളിലേക്ക് ആംബുലന്‍സില്‍ അവരെ അനുഗമിക്കാറുണ്ട്. ദുരിതമനുഭവിക്കുന്ന സ്ത്രീകളെയും കൊണ്ടുപോകാറുണ്ട്. കോവിഡ് കാലത്ത്, നൂറുകണക്കിന് പോസിറ്റീവ് രോഗികളെ നാമമാത്രമായ നിരക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പൊതുജനങ്ങളും ഹൈവേ പൊലീസും എന്നെ അര്‍ധരാത്രി പോലും വിളിക്കാറുണ്ട്.

അപകടങ്ങളുടെ ഫോടോകളും മറ്റ് വിശദാംശങ്ങളും ഗോപി വിവിധ സമൂഹമാധ്യമ ഗ്രൂപുകളില്‍ പോസ്റ്റ് ചെയ്യുന്നുവെന്ന് മോടോര്‍ വെഹികിള്‍ ഇന്‍സ്പെക്ടര്‍ രവികുമാര്‍ പി എം പറയുന്നു. ഇരകളുടെ ബന്ധുക്കളും പൊലീസും മാധ്യമങ്ങളും തുടര്‍നടപടികള്‍ സ്വീകരിക്കുന്നു. അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ അധികം ആളുകളും സന്നദ്ധത കാണിക്കുന്നില്ലെന്നും ഗോപിയുടെ ശ്രമങ്ങളെ അംഗീകരിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഗോപി നിത്യജീവിതത്തിനായി വണ്ടി ഓടുക്കുന്ന ആളാണ്. പക്ഷെ, അയാളുടെ പ്രയത്നം ബഹുമാനം അര്‍ഹിക്കുന്നു,' ഓഫിസര്‍ പറഞ്ഞു. 45 കിലോമീറ്റര്‍ ദൂരത്തേക്ക് തിരഞ്ഞെടുത്ത നാല് കണ്‍വീനര്‍മാര്‍ക്ക് വകുപ്പ് പ്രതിഫലന ജാകറ്റുകളും സ്റ്റികറുകളും വിതരണം ചെയ്തിട്ടുണ്ട്. ആശുപത്രികളിലെ പ്രാരംഭ ചെലവുകള്‍ക്കായി ഫന്‍ഡുണ്ട്. രെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കും. സര്‍കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും' രവികുമാര്‍ പറഞ്ഞു.

ആ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍, ക്വിക് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്ക് ആശുപത്രി ജീവനക്കാരില്‍ നിന്നോ പൊലീസില്‍ നിന്നോ ഉപദ്രവം നേരിടേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഗോപി നിരവധി രോഗികളെ ഞങ്ങളുടെ ആശുപത്രിയില്‍ കൊണ്ടുവന്നിട്ടുണ്ട്. സര്‍കാര്‍ സഹായത്തിന് അര്‍ഹതയുള്ള രോഗികളെ താലൂക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. ഇതൊക്കെ തന്റെ ദൈനംദിന വരുമാനത്തിന്റെ ചെലവിലാണ് ഗോപി ചെയ്യുന്നത്.' ഒറ്റപ്പാലത്തെ വള്ളുവനാട് ആശുപത്രിയിലെ ഓര്‍തോപീഡിക് സര്‍ജന്‍ ഡോ. രോഹിത് വി പറയുന്നു.

ഗോപിയുടെ ശ്രമങ്ങള്‍ക്ക് ഭാര്യയും സ്വകാര്യ സ്‌കൂളിലെ അധ്യാപികയുമായ സരിതയുടെ പൂര്‍ണ പിന്തുണയുണ്ട്. ഗോകുല്‍ കൃഷ്ണ (5-ാം ക്ലാസ്), ഗോഷ് കൃഷ്ണ (ഒന്നാം ക്ലാസ്) എന്നിവര്‍ മക്കളാണ്.

കടപ്പാട്:

എ സതീശ് / ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ് പ്രസ്

Keywords: This Kerala autorickshaw driver takes road mishap victims to hospitals for free, Palakkad, News, Accident, Lifestyle & Fashion, Auto Driver, Hospital, Patient, Kerala.

Post a Comment