ന്യൂഡെല്‍ഹി: (www.kvartha.com) പതിറ്റാണ്ടുകളായി രാജ്യത്തെ വാഹനപ്രേമികളുടെയും യാത്രക്കാരുടെയും പ്രിയപ്പെട്ട ബ്രാന്‍ഡായിരുന്ന അംബാസിഡര്‍ തിരിച്ചുവരുന്നു. പുതിയ രൂപത്തിലും ഭാവത്തിലും രണ്ട് വര്‍ഷത്തിനുള്ളില്‍ വാഹനം നിരത്തിലിറങ്ങുമെന്നാണ് റിപോര്‍ട്. ഹിന്ദ് മോടോര്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യയും (എച്എംഎഫ്സിഐ) ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോയും പുതിയ അവതാരത്തില്‍ പുറത്തിറങ്ങുന്ന 'അംബി'യുടെ ഡിസൈനിലും എന്‍ജിനിലും കൈകോര്‍ക്കുന്നു. സംയുക്ത സംരംഭമായ അംബാസഡര്‍ 2.0 യുടെ രൂപകല്‍പ്പനയിലും എന്‍ജിനിലും ഇരു കംപനികളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതായാണ് റിപോര്‍ട്.
ഹിന്ദുസ്താന്‍ മോടോഴ്സിന്റെ ഉടമസ്ഥതയിലുള്ള അംബാസഡര്‍ കാര്‍ 1958 മുതല്‍ 2014 വരെ രാജ്യത്തുണ്ടായിരുന്നു. 1960-കള്‍ മുതല്‍ 1990-കളുടെ മധ്യം വരെ ഇത് ഇന്‍ഡ്യയിലെ സ്റ്റാറ്റസ് സിംബലായിരുന്നു, മാത്രമല്ല വിപണിയില്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആഡംബര കാറുമായിരുന്നു. ഹിന്ദുസ്താന്‍ മോടോഴ്സിന്റെ ചെന്നൈ പ്ലാന്റായിരിക്കും അടുത്ത തലമുറ അംബാസഡര്‍ നിര്‍മിക്കുകയെന്ന് വിവിധ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
'പുതിയ രൂപ'മായ അംബിയെ പുറത്തുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഹിന്ദുസ്താന്‍ മോടോഴ്സ് ഡയറക്ടര്‍ ഉത്തം ബോസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.
'പുതിയ എൻജിനുള്ള മെകാനികല്‍ ഡിസൈന്‍ ജോലികള്‍ പുരോഗമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കംപനികള്‍ ഇപ്പോള്‍ ഓഹരി ഘടനയെക്കുറിച് ചര്‍ച്ച ചെയ്യുകയാണെന്ന് ബോസ് പറഞ്ഞു. നിലവിലെ നിര്‍ദിഷ്ട ഘടനയില്‍, ഹിന്ദുസ്താന്‍ മോടോഴ്സിന് 51% ഓഹരിയും പേര് വെളിപ്പെടുത്താത്ത യൂറോപ്യന്‍ കംപനിക്ക് ബാക്കി 49% ഓഹരിയും സ്വന്തമാകും.
സ്വാതന്ത്ര്യം ലഭിച്ച് ഒരു പതിറ്റാണ്ടിനുശേഷം രാജ്യത്ത് ആദ്യമായി നിര്‍മിച്ച കാര്‍ കൂടിയാണ് അംബാസഡര്‍. ജീവിതചക്രത്തിന്റെ അവസാനത്തില്‍, അംബാസഡര്‍ സാങ്കേതികവിദ്യയും സുഖസൗകര്യങ്ങളും നിലനിര്‍ത്തുന്നതില്‍ കംപനി പരാജയപ്പെട്ടു, റോഡുകളില്‍ മികച്ച കാറുകള്‍ നിലവിലുണ്ടായിരുന്നു, വില്‍പ്പന കുറയുകയും ഹിന്ദുസ്താന്‍ മോടോഴ്സ് അംബാസഡറിന്റെ ഉത്പാദനം നിര്‍ത്തലാക്കുകയും ചെയ്തു. 2017ല്‍ ഹിന്ദുസ്താന്‍ മോടോഴ്സ് പ്യൂഷോയുമായി കരാര്‍ ഉണ്ടാക്കുകയും ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ക്ക് അംബാസഡര്‍ വില്‍ക്കുകയും ചെയ്തു. 1990-കളുടെ മധ്യത്തില്‍ ഇന്‍ഡ്യന്‍ വിപണിയിലെത്തിയ ആദ്യ വിദേശ വാഹന നിര്‍മാതാക്കളില്‍ ഒരാളായ പ്യൂഷോയ്ക്ക് സികെ ബിര്‍ള ഗ്രൂപ് 80 കോടി രൂപയ്ക്ക് ആണ് അംബാസഡര്‍ ബ്രാന്‍ഡ് വിറ്റത്.
Ambassador car Returns | ഇന്‍ഡ്യക്കാരുടെ പ്രിയപ്പെട്ട അംബാസഡര്‍ കാര്‍ തിരിച്ചുവരുന്നു; ഇത്തവണ ഒരു ഫ്രഞ്ച് ട്വിസ്റ്റ്! വിശേഷങ്ങളറിയാം
The Legend Returns: Iconic Hindustan Ambassador To Make Comeback With A French Twist. Details Here#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍