Follow KVARTHA on Google news Follow Us!
ad

Student died | ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർഥിനി മരിച്ചു; സുഹൃത്തിന് പരിക്ക്; 'അപകടം സെൽഫി എടുക്കുന്നതിനിടെ'

Student died after train hit, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർഥിനി മരിച്ചു. കരുവൻതിരുത്തി സ്വദേശിനി നഫാത് ഫത്വാഹ് (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പെരിങ്ങാവ് പട്ടായത്തിൽ മുഹമ്മദ്‌ ഹിശാമിന് (16) പരിക്കേറ്റു. ഫറോഖ് റെയിൽവേ പാലത്തിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം.
                 
News, Kerala, Top-Headlines, Kozhikode, Student, Died, Obituary, Train, Medical College, Injured, Student Died, Train Hit, Student died after train hit.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂർ - മംഗ്ളുറു പാസൻജർ ട്രെയിനാണ് ഇവരെ ഇടിച്ചത്. നഫാത് പുഴയിലേക്കും സുഹൃത്ത് പാളത്തിലേക്കും വീഴുകയായിരുന്നു. പുഴയിൽ ഒഴുകിയ നഫാതിന്റെ മൃതദേഹം ബേപ്പൂർ ഭാഗത്ത് നിന്നാണ് കിട്ടിയത്.

കാലിനും കൈക്കും പരുക്കേറ്റ ഹിശാമിനെ കോഴിക്കോട് മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Keywords: News, Kerala, Top-Headlines, Kozhikode, Student, Died, Obituary, Train, Medical College, Injured, Student Died, Train Hit, Student died after train hit.
< !- START disable copy paste -->

Post a Comment