Follow KVARTHA on Google news Follow Us!
ad

Patiala Necklace | മെറ്റ് ഗാല ഫാഷന്‍ മേളയിലെ വേദിയില്‍ പട്യാല മഹാരാജാവിന്റെ വജ്ര മാലയും; നെക്ലേസ് അണിഞ്ഞ് റെഡ് കാര്‍പറ്റിലെത്തിയത് എമ ചേംബര്‍ലെയിന്‍

Story of Patiala Necklace Worn By Emma Chamberlain at Met Gala 2022#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂയോര്‍ക്: (www.kvartha.com) പ്രൗഢഗംഭീരമായ മെറ്റ് ഗാല 2022 ഫാഷന്‍ മേളയില്‍ നെറ്റിസണ്‍മാരെ ത്രസിപ്പിച്ചത് 20 കാരിയായ അമേരികന്‍ യുട്യൂബര്‍ എമ ചേംബര്‍ലെയിന്‍ ആയിരുന്നു. കാരണം ഇന്റര്‍നെറ്റ് താരമായ എമ ചേംബര്‍ലെയിന്‍ പട്യാല രാജാവായിരുന്ന ഭൂപീന്ദര്‍ സിങ്ങിന്റെ ആഭരണമണിഞ്ഞാണ് റെഡ് കാര്‍പറ്റിലെത്തിയത്. ഫാഷന്‍ ഇവന്റിന് ഒരു പുരാതന ആഭരണം ധരിച്ചത് തീര്‍ച്ചയായും നിരവധി നെറ്റിസണ്‍മാരെ അമ്പരപ്പിച്ചു. ഫ്രഞ്ച് ജ്വലറി ഹൗസ് കാര്‍ടിയ കടം നല്‍കിയ ഡയമന്‍ഡ് ചോകറാണ് അവര്‍ ധിരിച്ചത്. 

1928 ലാണ് പട്യാലയിലെ മഹാരാജാവായ ഭൂപീന്ദര്‍ സിങ് ഈ നെക്ലേസ് പണിയിച്ചത്. പഞ്ചാബ് രാജകുടുംബം, ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഏഴാമത്തെ വജ്രത്തെ ഒരു പാരമ്പര്യ ചോകറായി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് നെക്ലേസ് പണിതത്. 

2,930 വജ്രങ്ങളും കുറച്ച് ബര്‍മീസ് മാണിക്യങ്ങളും കൊണ്ട് അലങ്കരിച്ച അഞ്ച് നിര പ്ലാറ്റിനം ശൃംഖലകള്‍ ഉള്‍കൊള്ളുന്ന ചോകര്‍, പട്യാല നെക്ലേസ് എന്ന് അറിയപ്പെട്ടു. ഇന്ന് കാണുന്ന ചോകറില്‍ തന്റെ രത്‌നക്കല്ലുകളും വജ്രങ്ങളും രൂപകല്പന ചെയ്യാന്‍ പട്യാല രാജകുടുംബം കാര്‍ടിയറിലേക്ക് എത്തിയിരുന്നു. ദി ട്രിബ്യൂന്‍ പറയുന്നതനുസരിച്ച്, നെക്ലേസിന് ആയിരം കാരറ്റിലധികം ഭാരമുണ്ടായിരുന്നു. അതിന്റെ മധ്യഭാഗത്ത് മഞ്ഞ 234.6 കാരറ്റ് ഡി ബിയേഴ്‌സ് ഡയമന്‍ഡ് ഉണ്ടായിരുന്നു, ഒരു ഗോള്‍ഫ് ബോളിന്റെ വലുപ്പമായിരുന്നു.

News,World,New York,Lifestyle & Fashion,international,Social-Media,History, Story of Patiala Necklace Worn By Emma Chamberlain at Met Gala 2022


1948 ല്‍ ഭൂപീന്ദറിന്റെ മകന്‍ യാദവിന്ദ്ര സിങ് രാജാവ് അണിഞ്ഞ ശേഷം ഈ ആഭരണം കാണാതായി. അരനൂറ്റാണ്ടിനു ശേഷം ്രപശസ്ത ഫ്രഞ്ച് ആഭരണ ബ്രാന്‍ഡായ കാര്‍ടിയയുടെ പ്രതിനിധി എറിക് നസ്ബൗം ആണ് ലന്‍ഡനില്‍ ഇത് കണ്ടെത്തിയത്. എന്നാല്‍, വജ്രവും മാണിക്യവും അടക്കം നെക്ലേസിലെ പലതും നഷ്ടമായിരുന്നു. കാര്‍ടിയ പിന്നീട് ഇതു പുനര്‍നിര്‍മിക്കുകയായിരുന്നു. 

അതേസമയം, പോപ് ഇതിഹാസം മെര്‍ലിന്‍ മണ്‍റോയുടെ വസ്ത്രമണിഞ്ഞാണ് കിം കര്‍ദാഷിയാന്‍ റെഡ് കാര്‍പറ്റിലെത്തിയത്. മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ടിന്റെ ന്യൂയോര്‍കിലെ കോസ്റ്റ്യൂം ഇന്‍സ്റ്റിറ്റിയൂടിന് വേണ്ടിയുള്ള ധനശേഖരണത്തിന് നടത്തുന്ന പ്രശസ്തമായ വാര്‍ഷിക ഫാഷന്‍ ഷോയാണ് മെറ്റ് ഗാല. 

Keywords: News,World,New York,Lifestyle & Fashion,international,Social-Media,History, Story of Patiala Necklace Worn By Emma Chamberlain at Met Gala 2022

Post a Comment