Follow KVARTHA on Google news Follow Us!
ad

Kushal Mendis | ക്രികറ്റ് മത്സരത്തിനിടെ ശ്രീലങ്കന്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിന് നെഞ്ചുവേദന; വിദഗ്ധ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Sri Lankan cricketer leaves field with chest pain#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ധാക: (www.kvartha.com) ക്രികറ്റ് മത്സരം നടക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീലങ്കന്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിനെ വിദഗ്ധ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസിജി പരിശോധനയില്‍ ഹൃദയത്തിന് കുഴപ്പമില്ലെന്ന് കണ്ടെത്തി. നിര്‍ജലീകരണം മൂലം സംഭവിച്ച പ്രശ്‌നങ്ങളാകാം കാരണമെന്നും ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നുമാണ് പ്രാഥമിക നിഗമനം. 

ബംഗ്ലദേശിനെതിരായ രണ്ടാം ക്രികറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് സംഭവം. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുന്‍പായാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഫീല്‍ഡ് ചെയ്യുകയായിരുന്ന മെന്‍ഡിസ് ഇതിനിടെ നെഞ്ചില്‍ കൈവച്ചു മൈതാനത്തിരുന്നു. ഉടനെ എത്തിയ മെഡികല്‍ സംഘത്തിന്റെ നിര്‍ദേശപ്രകാരം മൈതാനം വിട്ട മെന്‍ഡിസിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

News,World,international,Bangladesh,Sports,Cricket,Top-Headlines, Player,Health,hospital, Sri Lankan cricketer leaves field with chest pain


തുടര്‍ന്ന് കാമിന്‍ഡ് മെന്‍ഡിസാണ് കുശാല്‍ മെന്‍ഡിസിന് പകരം പകരമിറങ്ങിയത്. തിങ്കളാഴ്ച കളി അവസാനിപ്പിക്കുമ്പോള്‍ ബംഗ്ലദേശ് അഞ്ച് വികറ്റ് നഷ്ടത്തില്‍ 277 റന്‍സെടുത്തിട്ടുണ്ട്. സമനിലയായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇനിങ്‌സില്‍ കുശാല്‍ മെന്‍ഡിസ് 131 പന്തില്‍ 54 റന്‍സും 2ാം ഇനിങ്‌സില്‍ അതിവേഗം 48 റന്‍സുമെടുത്തിരുന്നു.

Keywords: News,World,international,Bangladesh,Sports,Cricket,Top-Headlines, Player,Health,hospital, Sri Lankan cricketer leaves field with chest pain

Post a Comment