Follow KVARTHA on Google news Follow Us!
ad

Sri Lanka Crisis | രക്തച്ചൊരിച്ചിലുമായി ലങ്കന്‍ കലാപം രൂക്ഷം; മഹിന്ദ രജപക്‌സേയുടെ വസതി ഉള്‍പെടെ നിരവധി ഭരണപക്ഷ നേതാക്കളുടെ വീടുകള്‍ക്ക് തീയിട്ട് പ്രതിഷേധക്കാര്‍, സംഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യം

കൊളംബോ: (www.kvartha.com) കൊടും ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തുന്നതിനിടെ സാമ്പത്തിക മാന്ദ്യത്തില്‍ പൊറുതിമുട്ടിയ ജനം തെരുവിലിറങ്ങിയതോടെ ലങ്കന്‍ സംഘര്‍ഷം രക്തച്ചൊരിച്ചിലിലേക്ക് മാറി. ലങ്കന്‍ ജനതയുടെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സര്‍കാര്‍ അനുകൂലികള്‍ ഇറങ്ങിത്തിരിച്ചതോടെ ദ്വീപ് രാഷ്ട്രം ആഭ്യന്തരകലാപത്തിലേക്ക് നീങ്ങുന്നു. 

150 ലേറെ പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റതോടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയിലാരംഭിച്ച കലാപം രാജ്യത്തിന്റെ കൂടുതലിടങ്ങളിലേക്ക് നീങ്ങുന്നു. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. 
  
News,World,international,Sri Lanka, Colombo, Crisis, Protest, Protesters, Fire,House, Trending,Top-Headlines, Sri Lanka Crisis: Protestors Set PM Mahinda Rajapaksa's House On Fire In Kurunegala

രണ്ടു മുന്‍മന്ത്രിമാരുടെ വസതികള്‍ ആക്രമിക്കപ്പെട്ടു. പ്രധാനമന്ത്രിയടക്കം ഭരണപക്ഷ നേതാക്കളുടെ വീടുകള്‍ക്ക് സര്‍കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ തീയിട്ടു. രജപക്സെയുടെ കുടുംബവീടിനും എംപിയുടെ വീടിനുമാണ് തീയിട്ടത്. മഹിന്ദ രജപക്‌സെയുടെയും കെഗലയില്‍ എംപി മഹിപാല ഹെറാതിന്റെയും വീടുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീവെച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. മുന്‍ മന്ത്രി നിമല്‍ ലന്‍സയുടെ വീടും അഗ്‌നിക്കിരയാക്കി. മറ്റൊരു എംപിയായ അരുന്ദിക ഫെര്‍ണാന്‍ഡോയുടെ വീടും തീവച്ച് നശിപ്പിച്ചു.

News,World,international,Sri Lanka, Colombo, Crisis, Protest, Protesters, Fire,House, Trending,Top-Headlines, Sri Lanka Crisis: Protestors Set PM Mahinda Rajapaksa's House On Fire In Kurunegala


പ്രതിഷേധം ഭയന്ന് സമീപത്തെ കെട്ടിടത്തില്‍ അഭയംതേടിയ ഭരണകക്ഷി എംപി അമരകീര്‍ത്തി അതുകൊരാളയെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കാര്‍ തടഞ്ഞവരെ വെടിവച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച എംപി സ്വയം വെടിവച്ചതാണെന്നും റിപോര്‍ടുണ്ട്. എംപിയുടെ സുരക്ഷാജീവനക്കാരനും വെടിയേറ്റ പ്രക്ഷോഭകനും കൊല്ലപ്പെട്ടു.

പലയിടത്തും സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ദേശവ്യാപക കര്‍ഫ്യു ബുധനാഴ്ചവരെ നീട്ടി. കര്‍ഫ്യു പ്രഖ്യാപിച്ചിട്ടും 1000 തെരുവില്‍ തുടരുകയാണ്. പ്രസിഡന്റ് ഗോതബായ രജപക്‌സേയും രാജിവയ്ക്കണമെന്നാണ് സര്‍കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ആവശ്യം. രാജ്യത്തിന്റെ പല ഭാഗത്തും പൊലീസും സമരക്കാരും തമ്മിലും അതിരൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് ശ്രീലങ്കയില്‍ നിന്നും പുറത്ത് വരുന്ന റിപോര്‍ടുകള്‍.

Keywords: News,World,international,Sri Lanka, Colombo, Crisis, Protest, Protesters, Fire,House, Trending,Top-Headlines, Sri Lanka Crisis: Protestors Set PM Mahinda Rajapaksa's House On Fire In Kurunegala

Post a Comment