Follow KVARTHA on Google news Follow Us!
ad

Cow Urine | ഗോമൂത്രം തളിച്ചാല്‍ വീട്ടിലെ വാസ്തുദോഷവും, മറ്റ് തടസങ്ങളും മാറുമെന്ന് യുപി മന്ത്രി ധര്‍മപാല്‍ സിങ്

Sprinkle cow urine in house to remove obstacles: UP minister #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com) ഗോമൂത്രം തളിച്ചാല്‍ വീട്ടിലെ വാസ്തുദോഷവും, മറ്റ് തടസങ്ങളും മാറുമെന്ന് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധര്‍മപാല്‍ സിങ്. ഗോമൂത്രത്തില്‍ ഗംഗ ദേവി വസിക്കുന്നതുകൊണ്ടാണിതെന്നായിരുന്നു മന്ത്രിയുടെ വാദമെന്നും മന്ത്രി പറഞ്ഞു. മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗോമൂത്രം തളിച്ചാല്‍ വീട്ടിലെ വാസ്തുദോഷവും, മറ്റ് തടസങ്ങളും മാറും. ചാണകത്തിലാണ് ലക്ഷ്മി ദേവി വസിക്കുന്നത്.' -ധര്‍മപാല്‍ പറഞ്ഞു.

Lucknow, News, National, Minister, House, Cow, Sprinkle cow urine in house to remove obstacles: UP minister.

പശുക്കള്‍ക്കായി നിര്‍മിച്ച ഷെല്‍റ്ററുകളിലെ ദുരവസ്ഥയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ഗോശാലകളുടെ പുരോഗതിക്കായി യുപി സര്‍കാര്‍ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എംഎല്‍എമാരുമായും പാര്‍ടി നേതാക്കളുമായും മന്ത്രി ചര്‍ച നടത്തി. പശുക്കളുടെ ഷെല്‍റ്ററുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായുള്ള പ്രത്യേക യോഗത്തില്‍ പങ്കെടുത്താണ് മന്ത്രി മടങ്ങിയത്.

Keywords: Lucknow, News, National, Minister, House, Cow, Sprinkle cow urine in house to remove obstacles: UP minister.

Post a Comment