'രണ്ടാഴ്‌ചയ്‌ക്ക് ശേഷം, ഞാൻ മുറിവിന്റെ ഭാഗം പരിശോധിച്ചു, പാമ്പിന്റെ പല്ലിന്റെ പകുതിയുണ്ടായിരുന്നു. ഞാൻ പാമ്പിനെ ശക്തമായി വലിച്ചിഴച്ചതുകൊണ്ടായിരിക്കാം അത് സംഭവിച്ചത്. സത്യം പറഞ്ഞാൽ, സംഭവത്തിൽ ഞാൻ ഇപ്പോഴും ആഘാതത്തിലാണ്', തസാലി കൂട്ടിച്ചേർത്തു. കക്കൂസിൽ പോകുന്ന സമയത്ത് ഫോണിൽ വീഡിയോ ഗെയിമുകൾ കളിക്കാറുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നിരുന്നാലും.
കടിച്ച പാമ്പ് പിന്നീട് വിഷരഹിത ഇനമായ പെരുമ്പാമ്പാണെന്ന് പ്രാദേശിക അഗ്നിശമനസേന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സംഘം പാമ്പിനെ പിടികൂടുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ആശുപത്രിയിലെത്തിയ യുവാവിന് ടെറ്റനസ് പ്രതിരോധ കുത്തിവെയ്പ് നൽകിയിരുന്നു. അതേസമയം സംഭവത്തിന് ശേഷം രണ്ടാഴ്ചയോളം തന്റെ വീട്ടിലെ കക്കൂസ് ഉപയോഗിക്കുന്നത് ഒഴിവാക്കി, പകരം ഒരു പ്രദേശത്തെ മസ്ജിദിലെ കക്കൂസ് ഉപയോഗിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
പാമ്പുകൾ പൈപിലൂടെ കക്കൂസിനകത്തേക്ക് കയറുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമല്ല. ഓരോ വർഷവും കക്കൂസിൽ നിന്ന് നാലോ അഞ്ചോ പാമ്പുകളെയെങ്കിലും നീക്കം ചെയ്യാൻ തന്നെ വിളിക്കാറുണ്ടെന്ന് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് വൈൽഡ്‌ലൈഫ് സൊല്യൂഷൻസിലെ പാമ്പുപിടുത്തക്കാരനായ ജെഫ് ജേകബ്സ് 2016-ൽ ബിബിസിയോട് പറഞ്ഞിരുന്നു.
Keywords: Snake Bites Man on Butt as He Sat on Toilet Playing Video Game, International, Malaysia, News, Top-Headlines, Man, Report, Snake, Treatment, Wildlife, Australia.
< !- START disable copy paste -->