Follow KVARTHA on Google news Follow Us!
ad

Anticipatory bail | പാരമ്പര്യ വൈദ്യന്‍ ശാബാ ശരീഫിന്റെ കൊലപാതകം: ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ശൈബിന്‍ അശ്‌റഫിന്റെ ഭാര്യ

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,Trending,Arrest,Bail plea,Court,Murder case,Kerala,
കൊച്ചി: (www.kvartha.com) മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യന്‍ ശാബാ ശരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശൈബിന്‍ അശ്‌റഫിന്റെ ഭാര്യ ഫസ്‌ന ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കുറ്റകൃത്യത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ഫസ്‌ന ഹര്‍ജിയില്‍ പറഞ്ഞത്.

Shybin Ashraf's wife seeks anticipatory bail for her husband, Kochi, News, Trending, Arrest, Bail plea, Court, Murder case, Kerala

അതേസമയം ശൈബിനെ സഹായിച്ചതായി ആരോപണമുയര്‍ന്ന മുന്‍ എഎസ്‌ഐ സുന്ദരനും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈകോടതി സര്‍കാരിന്റെ നിലപാടു തേടി. ജാമ്യാപേക്ഷ കോടതി ഒരാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവച്ചു.

ഒറ്റമൂലി രഹസ്യം ലഭിക്കാനായി മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യന്‍ ശാബാ ശരീഫിനെ കൊന്നു കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞെന്ന കേസിലെ മുഖ്യ പ്രതിയാണ് ശൈബിന്‍ അശ്‌റഫ്. ശാബാ ശരീഫിനെ ഒരു വര്‍ഷത്തിലേറെ തടങ്കലില്‍ പാര്‍പിച്ചതിനു ശേഷമാണ് കൊലപ്പെടുത്തിയത്. ശാബാ ശരീഫിനെ വെട്ടിനുറുക്കാന്‍ മരക്കഷണം വാങ്ങിയ സ്ഥലം പൊലീസ് കണ്ടെത്തിയിരുന്നു.

Keywords: Shybin Ashraf's wife seeks anticipatory bail for her husband, Kochi, News, Trending, Arrest, Bail plea, Court, Murder case, Kerala.


إرسال تعليق