Follow KVARTHA on Google news Follow Us!
ad

IPL Viral Pic | ഐപിഎൽ മത്സരത്തിനിടെ പൊട്ടിക്കരഞ്ഞ് സചിൻ ടെന്‍ഡുല്‍കറുടെ മകൾ; ചിത്രം വൈറൽ

Sara Tendulkar's Reaction After Tim David Runout During MI vs SRH Will Break Your Heart; See Viral PIC #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) മുന്‍ ഇന്‍ഡ്യന്‍ താരം സചിന്‍ ടെന്‍ഡുല്‍കറുടെ മകളെ ക്രികറ്റ് കളി കീഴടക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 'ക്രികറ്റ് ദൈവം' എന്ന് വിശേഷിക്കപ്പെടുന്ന സചിന്റെ മകള്‍ കഴിഞ്ഞ ദിവസം ഐപിഎലിലെ ഒരു മത്സരം കണ്ട് പൊട്ടിക്കരയുന്ന ഫോടോ സമൂഹമാധ്യമങ്ങളില്‍ കൊടുങ്കാറ്റ് പോലെ പ്രചരിക്കുകയാണ്.

Sara Tendulkar's Reaction After Tim David Runout During MI vs SRH Will Break Your Heart; See Viral PIC, National, News, Top-Headlines, Mumbai, IPL,Viral, India, Cricket, Sports, Social-Media, Photo.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സാറയുടെ വികാരപ്രകടനം. സണ്‍റൈസേഴ്സിന്റെ 194 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഇന്‍ഡ്യന്‍സ് കളി വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. ടിം ഡേവിഡ് മനോഹരമായി ബാറ്റ് ചെയ്തു. താരം മുംബൈയ്ക്ക് വേണ്ടി 18 പന്തില്‍ 46 റണ്‍സെടുത്ത് കളിയുടെ ഗതിമാറ്റി. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. എന്നാല്‍ 18-ാം ഓവറില്‍ ഇടിത്തീപ്പോലെ ടിം ഡേവിഡ് റണൗടായി. ഗ്യാലറിയിലിരുന്ന് ഇത് കണ്ട സാറയ്ക്ക് സങ്കടം സഹിക്കാനായില്ല. താര പുത്രി പൊട്ടിക്കരഞ്ഞു. സാറ സങ്കടം സഹിക്കാനാകാതെ മുഖം പൊത്തി കരയുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.

18 പന്തില്‍ 46 റണ്‍സെടുത്ത ടിം ഡേവിഡ് ഈ സീസണിലെ നാലാം വിജയത്തിനുള്ള മുംബൈയുടെ പ്രതീക്ഷ നിലനിര്‍ത്തി. ടി നടരാജന്‍ എറിഞ്ഞ 18-ാം ഓവറില്‍ ഡേവിഡ് നാല് സിക്സറുകള്‍ പറത്തി. പക്ഷെ, ഡേവിഡ് റണൗടായതോടെ കളി വീണ്ടും സണ്‍റൈസേഴ്സ് തിരിച്ചുപിടിച്ചു. സ്‌കോർ: സണ്‍റൈസേഴ്സ് ഹൈദരാബാദ്: 20 ഓവറില്‍ 193/6 (രാഹുല്‍ ത്രിപാഠി 76, പ്രിയം ഗാര്‍ഗ് 42, നികോളാസ് പൂരന്‍ 38; രമണ്‍ദീപ് സിങ് 3/20). മുംബൈ ഇന്‍ഡ്യസ്: 20 ഓവറില്‍ 190/7 (രോഹിത് ശര്‍മ 48, ഇഷാന്‍ കിഷന്‍ 43, ടിം ഡേവിഡ് 46; ഉംറാന്‍ മാലിക് 3/23).

Keywords: Sara Tendulkar's Reaction After Tim David Runout During MI vs SRH Will Break Your Heart; See Viral PIC, National, News, Top-Headlines, Mumbai, IPL,Viral, India, Cricket, Sports, Social-Media, Photo.
< !- START disable copy paste -->

Post a Comment