Follow KVARTHA on Google news Follow Us!
ad

Found Poisoned | വിരമിച്ച കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെയും ഭാര്യയെയും വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തി; ഭാര്യ മരിച്ചു

Recruiter KSRTC officer and his wife found poisoned and wife died in Kollam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊല്ലം: (www.kvartha.com) കൊട്ടാരക്കര വെട്ടിക്കവലയില്‍ വിരമിച്ച കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെയും വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തി. നേരം പുലര്‍ന്നിട്ടും വീട് തുറക്കാത്തതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നന്ദകുമാറിനെയും ഭാര്യ ആനന്ദവല്ലിയെയും വീടീനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്.

കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ നന്ദകുമാറിന്റെ ഭാര്യ ആന്ദവല്ലി മരിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇരുവരും അവശ നിലയിലായിരുന്നു. പുനലൂര്‍ താലൂക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. അന്ദവല്ലി അശുപത്രിയിലെത്തുമുമ്പേ മരിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ പറയുന്നു.

Kollam, News, Kerala, Death, Found, Wife, Death, Hospital, Police, Recruiter KSRTC officer and his wife found poisoned and wife died in Kollam.

നന്ദകുമാര്‍ വിരമിച്ചതിന് ശേഷം കോക്കാട് കശുവണ്ടി ഫാക്ടറിക്ക് മുന്നില്‍ ചായക്കട നടത്തിവരുകയായിരുന്നു. ആറ് മാസം മുന്‍പ് കശുവണ്ടി ഫാക്ടറി അടച്ചതോടെ കടയും നിര്‍ത്തിയതായും പൊലീസ് പറഞ്ഞു.

Keywords: Kollam, News, Kerala, Death, Found, Wife, Death, Hospital, Police, Recruiter KSRTC officer and his wife found poisoned and wife died in Kollam.

Post a Comment