മുംബൈ: (www.kvartha.com) യാത്രക്കാരന് അശ്രദ്ധമായി ചങ്ങല വലിച്ചതിനെത്തുടര്‍ന്ന് പാലത്തില്‍ കുടുങ്ങിയ ട്രെയിന്‍, ലോകോ പൈലറ്റ് ജീവന് പണയപ്പെടുത്തി നന്നാക്കി യാത്ര പുനരാരംഭിച്ചു. നദിക്ക് കുറുകെയുള്ള പാലത്തിലാണ് ട്രെയിന്‍ കുടുങ്ങിയത്. മുംബൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ടിറ്റ്വാലയ്ക്കും ഖദാവലിക്കും ഇടയിലുള്ള പാലത്തിലാണ് സംഭവം. യാത്ര തുടരാൻ ഗോദാന്‍ എക്സ്പ്രസിന്റെ (11059) ചക്രത്തിനും അടിയിലെ മറ്റ് ഉപകരണങ്ങള്‍ക്കും ഇടയിലുള്ള ഇടുങ്ങിയ വിടവിലൂടെ ലോകോ പൈലറ്റ് സതീഷ് കുമാര്‍ ഇഴഞ്ഞ് നീങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വീഡിയോയും സംഭവവും സെന്‍ട്രല്‍ റെയില്‍വേ ട്വീറ്റ് ചെയ്തു. കാലു നദിയിലെ പാലത്തില്‍ ഏതോ യാത്രക്കാര്‍ അലാം ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയതായി സെന്‍ട്രല്‍ റെയില്‍വേ മുഖ്യ വക്താവ് ശിവാജി സുതാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ട്രെയിന്‍ പുനരാരംഭിക്കുന്നതിന്, ട്രെയിനിന്റെ രണ്ടാമത്തെ അവസാന കോചിന്റെ നോബ് പുനഃക്രമീകരിക്കണമായിരുന്നു. അതിനാല്‍ സതീഷ് കുമാര്‍ തന്റെ ജീവന് പണയപ്പെടുത്തി അപായച്ചങ്ങലയുടെ നോബ് പുനഃസജ്ജമാക്കാന്‍ നദിയിലെ പാലത്തിന് മുകളിലൂടെ ട്രെയിനിനടിയില്‍ ഇഴഞ്ഞു. കുമാര്‍ മറ്റ് ട്രെയിനുകളുടെ കാലതാമസം ഒഴിവാക്കുകയും നിരവധി യാത്രക്കാരുടെ സമയം ലാഭിക്കുകയും ചെയ്തു', അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: Mumbai, India, News, Viral, Video, Train, River, Trapped, Top-Headlines, Railway Crew Member Risks Life To Restart Train After Passenger Pulls Emergency Chain.
< !- START disable copy paste -->

കുമാറിന്റെ ധീരതയെ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും പ്രശംസിച്ചു. അതേസമയം അനാവശ്യമായി ചങ്ങല വലിക്കുന്നത് ഒഴിവാക്കണമെന്ന് സെന്‍ട്രല്‍ റെയില്‍വേ ജനങ്ങളോട് അഭ്യർഥിച്ചു.Pulling the Alarm Chain for no reason can cause trouble to many!
— Ministry of Railways (@RailMinIndia) May 6, 2022
Satish Kumar, Asst. Loco Pilot of CR,took the risk of resetting Alarm Chain of Godan Express,halted over the River Bridge between Titwala & Khadavli Station.
Pull the chain of a train only in case of an emergency. pic.twitter.com/I1Jhm9MESh

Post a Comment