Follow KVARTHA on Google news Follow Us!
ad

Punjab boy dies | 9 മണിക്കൂര്‍ നീണ്ട പരിശ്രമം: പഞ്ചാബില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Panjab,News,Child,Dead,Borewell,hospital,National,
അമൃത്സര്‍: (www.kvartha.com) പഞ്ചാബില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ഹൃത്വിക് എന്ന ആറു വയസ്സുകാരന്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ ഉടന്‍ തന്നെ ഹോഷിയാര്‍പൂര്‍ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.

ഹോഷിയാപുരിലെ ഗദ്രിവാല ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് അപകടം നടന്നത്. ഒന്‍പത് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിരുന്നു.

200 അടി താഴ്ചയിലാണ് കുട്ടി ഉണ്ടായിരുന്നത്. വയലില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ തെരുവുനായ്ക്കളെ കണ്ട് കുട്ടി കുഴല്‍ക്കിണറിന് മുകളില്‍ കയറി. കുഴല്‍ക്കിണര്‍ ചണച്ചാക്കുകൊണ്ട് മൂടിയിരുന്നുവെങ്കിലും കുട്ടിയുടെ ഭാരം താങ്ങാനാവാതെ കിണറ്റിലേക്ക് വീഴുകയായിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ കുടുംബമാണ് കുട്ടിയുടേത്.

ജെസിബി ഉപയോഗിച്ച് കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. കുട്ടിക്ക് ഓക്സിജന്‍ സംവിധാനങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. കുഴല്‍ക്കിണറിലേക്ക് തുരങ്കം കുഴിക്കാന്‍ ജെസിബി മെഷീന്‍ ഘടിപ്പിച്ചിരുന്നു. ഒന്നര മണിക്കൂര്‍ കൊണ്ട് 15 അടി കുഴിയെടുക്കാന്‍ മാത്രമാണ് യന്ത്രത്തിന് കഴിഞ്ഞത്.

തലകീഴായി കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ ക്ലിപ് ഉപയോഗിച്ച് പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു.

Punjab boy, 6, dies after being rescued from borewell in 9-hour op, Panjab, News, Child, Dead, Borewell, Hospital, National


Keywords: Punjab boy, 6, dies after being rescued from borewell in 9-hour op, Panjab, News, Child, Dead, Borewell, Hospital, National.

Post a Comment