Follow KVARTHA on Google news Follow Us!
ad

Accident | പൂനെ-മുംബൈ എക്സ്പ്രസ് വേയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മൂന്ന് കാറുകളില്‍ ഇടിച്ച് മറിഞ്ഞ് 3 മരണം; 2 പേർക്ക് പരിക്ക്

Pune-Mumbai Expressway accident today: Three killed as gas tanker hits three cars, turns on side, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) പൂനെ-മുംബൈ എക്സ്പ്രസ് വേയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മൂന്ന് കാറുകളില്‍ ഇടിച്ച് മറിഞ്ഞ് മൂന്ന് മരണം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. എക്സ്പ്രസ് വേയില്‍ എതിര്‍ പാതയിലേക്ക് കടന്നതിന് ശേഷം അമിതവേഗതയില്‍ തിരിഞ്ഞ ടാങ്കര്‍ ലോറി മൂന്ന് കാറുകളില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
              
News, National, Top-Headlines, Accident, Mumbai, Pune, Died, Accidental Death, Injured, Pune-Mumbai Expressway, Pune-Mumbai Expressway accident today: Three killed as gas tanker hits three cars, turns on side.

ഖോപോളി എക്‌സിറ്റിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായതെന്ന് റായ്ഗഡ് ജില്ലാ പൊലീസ് പറഞ്ഞു. 'മുംബൈയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി, അമിത വേഗത കാരണം നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ പാതയിലേക്ക് കടന്ന് മൂന്ന് കാറുകളില്‍ ഇടിച്ചു. പ്രാഥമിക വിവരം അനുസരിച്ച്, കാറില്‍ യാത്ര ചെയ്ത മൂന്ന് പേര്‍ മരിച്ചു. അപകടത്തെത്തുടര്‍ന്ന് ലോകല്‍ പൊലീസും മറ്റ് ഏജന്‍സികളും രക്ഷാപ്രവർത്തനങ്ങൾ നടത്തി', റായ്ഗഡ് ജില്ലയിലെ അഡീഷനല്‍ പൊലീസ് സൂപ്രണ്ട് അതുല്‍ സെന്‍ഡേ പറഞ്ഞു.

അപകടത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ ഉള്‍പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫയർ ഫോഴ്‌സ്, എക്‌സ്പ്രസ് വേ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം, സ്റ്റേറ്റ് ഹൈവേ പട്രോള്‍ എന്നിവര്‍ പൊലീസിനൊപ്പം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. വാതക ചോര്‍ച റിപോര്‍ട് ചെയ്തിട്ടില്ലെന്നും ഗതാഗതം സാധാരണ നിലയിലാക്കാന്‍ ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ നീക്കം ചെയ്തതായും സെന്‍ഡെ വ്യക്തമാക്കി.

Keywords: News, National, Top-Headlines, Accident, Mumbai, Pune, Died, Accidental Death, Injured, Pune-Mumbai Expressway, Pune-Mumbai Expressway accident today: Three killed as gas tanker hits three cars, turns on side.
< !- START disable copy paste -->< !- START disable copy paste -->

Post a Comment