Follow KVARTHA on Google news Follow Us!
ad

Shot Dead | 'കശ്മീരില്‍ ഭീകരാക്രമണം': പൊലീസുകാരന് വീരമൃത്യു; 7 വയസുള്ള മകള്‍ക്ക് പരിക്ക്

Policeman Shot Dead By Terrorists In Srinagar, 7-Year-Old Daughter Injured#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ശ്രീനഗര്‍: (www.kvartha.com) കശ്മീരില്‍ പൊലീസുകാരന് വീരമൃത്യു. സെയ്ഫുള്ള ഖാദ്രിയാണ് മരിച്ചത്. കശ്മീരിലെ സൗറയില്‍ ചൊവ്വാഴ്ച ഉണ്ടായ ഭീകരാക്രമണത്തിലാണ് മരണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ശ്രീനഗര്‍ ജില്ലയിലെ അഞ്ചാര്‍ മേഖലയിലെ ഗനൈ മൊഹലയിലെ വീടിന് പുറത്ത് കോണ്‍സ്റ്റബിള്‍ ഖാദ്രിക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട് ചെയ്തു.

ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഏഴ് വയസുള്ള മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഖാദ്രിയെയും മകളെയും അടുത്തുള്ള സ്‌കിംസ് (SKIMS) ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെവച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വലത് കയ്യില്‍ വെടിയേറ്റ കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

News,National,India,Jammu,Kashmir,Police,Terrorists,Police,Top-Headlines,Killed,Death, Policeman Shot Dead By Terrorists In Srinagar, 7-Year-Old Daughter Injured


വീരമൃത്യുവരിച്ച സെയ്ഫുള്ളയ്ക്ക് ജമ്മു കശ്മീര്‍ പൊലീസ് ആദരാഞ്ജലികള്‍ അര്‍പിച്ചു. കുറ്റവാളികളെ പിടികൂടാന്‍ പൊലീസ് സംഘങ്ങളെ സമീപ പ്രദേശങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (കശ്മീര്‍ റേഞ്ച്) വിജയ് കുമാര്‍ പറഞ്ഞു. ഞങ്ങള്‍ അവരെ ഉടന്‍ പിടികൂടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Keywords: News,National,India,Jammu,Kashmir,Police,Terrorists,Police,Top-Headlines,Killed,Death, Policeman Shot Dead By Terrorists In Srinagar, 7-Year-Old Daughter Injured

Post a Comment