Follow KVARTHA on Google news Follow Us!
ad

Police App | പൂട്ടിയിട്ട വീടുകള്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കും; 'പോല്‍ ആപ്' ഉപയോഗപ്പെടുത്തണമെന്ന് നിർദേശം

Police to provide security for locked houses, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) പൂട്ടിയിട്ട വീടുകള്‍ കള്ളന്‍മാര്‍ കയറി കൊള്ളയടിക്കുന്നത് പതിവുസംഭവമായതോടെ ഇത് തടയുന്നതിനായി കേരളാ പൊലീസിന്റെ മൊബൈല്‍ ഫോൺ ആപ്ലികേഷനായ പോല്‍ ആപ് (POL APP) ഉപയോഗപ്പെടുത്തണമെന്ന് പൊലീസ്. ഇതിനായി ആപിലെ ’ലോക്ഡ് ഹൗസ്’ (Locked House) എന്ന ഓപ്ഷൻ ഉപയോഗിക്കാം. വീടുപൂട്ടി ടൂര്‍ പോകുന്നവരും പുറത്തേക്ക് പോകുന്നവരുമായ വീട്ടുടമകള്‍ പേര് രജിസ്റ്റര്‍ ചെയ്താല്‍ ഇത്തരം വീടുകള്‍ക്ക് വീട്ടുകാര്‍ തിരിച്ചുവരുന്നത് വരെ പൊലീസ്‌ സുരക്ഷയൊരുക്കും. ഗൂഗിള്‍ പ്ലേസ്റ്റോറിൽ നിന്ന് ആപ് ഡൗണ്‍ ലോഡ് ചെയ്യാം.
                         
News, Kerala, Kannur, Top-Headlines, Police, House, Security, Application, Technology, Theft, Social-Media, Police App, Police to provide security for locked houses.

ഇതിന് ശേഷം മൊബൈല്‍ ഫോൺ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. വീടിരിക്കുന്ന സ്ഥലം, ലാന്‍ഡ്മാര്‍ക്, ഫോണ്‍, ജില്ല എന്നിവ ഉള്‍പെടെയുള്ള വിവരങ്ങളും ഇതിന് ശേഷം നല്‍കണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആ വിവരം അതത് പൊലീസ് സ്‌റ്റേഷനിലെ വെബ് പോര്‍ടലിലെത്തും. വെബ് പോര്‍ടലില്‍ നിന്ന് പൊലീസിന്റെ വിവിധ പെട്രോളിങ് സംഘങ്ങള്‍ക്ക് ഈ വീടിനെ കുറിച്ചുള്ള വിവരം കൈമാറും.

സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിക്ക് കണ്ണൂരില്‍ നിന്നും മികച്ച പിന്‍തുണ ലഭിക്കുന്നുണ്ടൊണ് ജില്ലാ പൊലീസ് ഈവിഷയത്തില്‍ പറയുന്നത്. കണ്ണൂര്‍ ജില്ലയില്‍ പൂട്ടിയിട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവായതോടെയാണ് പൊലീസ് പുതിയ പദ്ധതിയുമായി രംഗത്തിറങ്ങിയത്. ഇതിന്റെ വിശദാംശങ്ങള്‍ അറിയിക്കുന്നതിനായി സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രചാരണവും നടക്കുന്നുണ്ട്.

Keywords: News, Kerala, Kannur, Top-Headlines, Police, House, Security, Application, Technology, Theft, Social-Media, Police App, Police to provide security for locked houses.
< !- START disable copy paste -->

Post a Comment