Follow KVARTHA on Google news Follow Us!
ad

Arrested | ആളില്ലാത്ത വീട്ടില്‍ മോഷണത്തിനായി കയറിയപ്പോള്‍ കിണറ്റില്‍ വീണ മോഷ്ടാവിനെ പൊലീസ് പിടികൂടി

News,Kerala,Police,Arrest,Arrested,theft,Crime,Well, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പരിയാരം: (www.kvartha.com) ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണത്തിനായി വീട്ടിലേക്ക് വലിഞ്ഞുകയറിയ മോഷ്ടാവ് കിണറ്റിനകത്തായി. ഒടുവില്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പുറത്തെടുത്തു. വീട്ടുകാര്‍ പുറത്തുപോയ നേരം നോക്കി മോഷ്ടിക്കാന്‍ കയറിയ യുവാവാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണത്.

ഒടുവില്‍ പൊലിസും ഫയര്‍ഫോഴ്സുമെത്തിയാണ് ഈയാളെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തത്. കുറുമാത്തൂര്‍ പഞ്ചായത് പരിധിയില്‍പെട്ട എം പി ശമീറാണ് (35) പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച്ച രാത്രി ഒന്‍പത് മണിയോടെ മാതമംഗലം തുമ്പത്തടത്തിലാണ് സംഭവം.

News, Kerala, Police, Arrest, Arrested, Theft, Crime, Well, Police arrested thief who fell into well.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വെള്ളോറ സ്‌കൂളില്‍ നിന്നും അധ്യാപകനായി വിരമിച്ച പവിത്രന്റെ വീട്ടിലാണ് ഇയാള്‍ മോഷണം നടത്താന്‍ ശ്രമിച്ചത്. പവിത്രനും കണ്ണൂര്‍ എഇഒയായ ഭാര്യയും അന്നേ ദിവസം രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തേക്ക് മാവേലി എക്സ് പ്രസ് ട്രെയിനില്‍ പോയിരുന്നു. വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം വീടിനോട് ചേര്‍ന്നുള്ള കിണറിന്റെ ആള്‍ മറയിലൂടെ പാരപ്പറ്റിലേക്ക് പിടിച്ചു കയറാന്‍ ശ്രമിക്കവെ പാരപ്പറ്റ് കെട്ടിയ ഇഷ്ടിക ഇളകി അതോടൊപ്പം ശമീര്‍ കിണറ്റില്‍ വീഴുകയായിരുന്നു.

ഒന്നരയാളോളം വെള്ളമുള്ള കിണറ്റില്‍ നിന്നും ആരുമറിയാതെ രക്ഷപ്പെടുന്നതിനായി ശമീര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ രക്ഷിക്കണേയെന്ന് ഉച്ചത്തില്‍ നിലവിളിയായി. ഇതു കേട്ടെത്തിയ പരിസരവാസികളാണ് കിണറ്റില്‍ വീണു കിടന്നു കരയുന്ന മോഷ്ടാവിനെ കണ്ടത്. തുടര്‍ന്ന് പെരിങ്ങോം പൊലീസില്‍ വിവരമറിയിച്ചു.

ഫയര്‍ഫോഴ്സിന്റെ സഹായം തേടിയ പൊലീസ് അവരെത്തിയപ്പോള്‍ വെള്ളം കുടിച്ചു അവശനായ ശമീറിനെ പുറത്തെടുക്കുകയായിരുന്നു തുടര്‍ന്ന് രാത്രി പത്തരയോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് തളിപറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ശമീര്‍ ഇവിടേക്ക് വന്ന യുനികോണ്‍ ബൈകും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മാത്രം ശമീറിനെതിരെ മൂന്ന് കവര്‍ച കേസുകളുണ്ട്.

Keywords: News, Kerala, Police, Arrest, Arrested, Theft, Crime, Well, Police arrested thief who fell into well.

إرسال تعليق