Follow KVARTHA on Google news Follow Us!
ad

Srirangapatna mosque | വാരണാസിയിലെ ജ്ഞാന്‍വാപി മസ്ജിദ് അവകാശവാദത്തിനിടെ മറ്റൊരു വിവാദം കൂടി; ശ്രീരംഗപട്ടണം മസ്ജിദില്‍ ഹിന്ദുക്കളെ പ്രാര്‍ഥിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Bangalore,News,Religion,Mosque,Temple,Controversy,Trending,National,
ബെന്‍ഗ്ലൂര്‍: (www.kvartha.com) വാരണാസിയിലെ ജ്ഞാന്‍വാപി മസ്ജിദ് അവകാശവാദത്തിനിടെ കര്‍ണാടകയില്‍ മറ്റൊരു വിവാദം കൂടി ഉയര്‍ന്നു. ഹനുമാന്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ പണിതതാണെന്ന അവകാശവാദം ഉന്നയിച്ച് ശ്രീരംഗപട്ടണം പള്ളിയില്‍ ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥന നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി വിചാര്‍ മഞ്ച് മാണ്ഡ്യ ജില്ലാ ഭരണകൂടത്തെ സമീപിച്ചു.

Now, demand for allowing Hindus to pray at Srirangapatna mosque, Bangalore, News, Religion, Mosque, Temple, Controversy, Trending, National

മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥന നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിനിധി സംഘത്തിലുണ്ടായിരുന്ന നരേന്ദ്ര മോദി വിചാര്‍ മഞ്ച് സംസ്ഥാന സെക്രടറി സി ടി മഞ്ജുനാഥ് മാണ്ഡ്യ ഡെപ്യൂടി കമിഷണറെ കണ്ട് നിവേദനം നല്‍കി.

ടിപു സുല്‍ത്വാന്റെ ഭരണകാലത്ത് 1782-ല്‍ പണികഴിപ്പിച്ച, ശ്രീരംഗപട്ടണത്തിലെ ജാമിഅ മസ്ജിദ്, ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ പരിപാലിക്കുന്ന പൈതൃക സ്ഥലമാണ്. അവിടെ മദ്രസയുമുണ്ട്.
ടിപു സുല്‍ത്വാന്‍ പേര്‍ഷ്യയിലെ ഒരു ഭരണാധികാരിക്ക് എഴുതിയ ഡോക്യുമെന്റിലെ തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത് മുസ്ലീം പള്ളി നിര്‍മിക്കുന്നതിന് മുമ്പ് ഒരു ഹനുമാന്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ്. തൂണുകളിലും ചുവരുകളിലും ഉള്ള ഹിന്ദു ലിഖിതങ്ങള്‍ ഞങ്ങളുടെ നിലപാടിനെ പിന്തുണയ്ക്കുന്നു. ഹിന്ദുക്കളെ പള്ളിയില്‍ പ്രാര്‍ഥന നടത്താന്‍ അനുവദിക്കണമെന്ന് ഭരണകൂടത്തോട് അഭ്യര്‍ഥിക്കുന്നു.

'പള്ളി രൂപപ്പെടുന്നതിന് മുമ്പ് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് മുസ്ലീം നേതാക്കള്‍ പോലും അംഗീകരിക്കുന്നുവെന്ന് അടുത്തിടെ രാജിവച്ച മുന്‍ കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പ അവകാശപ്പെട്ടു. മുഗള്‍ ഭരണകാലത്ത് ഏകദേശം 36,000 ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാതെ സുപ്രീം കോടതിയുടെ വിധിക്ക് അനുസൃതമായി ഞങ്ങള്‍ എല്ലാ ക്ഷേത്രങ്ങളും വീണ്ടെടുക്കും' എന്നും അദ്ദേഹം പറഞ്ഞു.

Keywords: Now, demand for allowing Hindus to pray at Srirangapatna mosque, Bangalore, News, Religion, Mosque, Temple, Controversy, Trending, National.

إرسال تعليق