സുര്‍ജീത് കോമിക് പുസ്തകത്തിലെ നായകനെ അനുകരിക്കാന്‍ കഴുത്തില്‍ തുണി കെട്ടിയതാണ് മരിക്കാനിടയായത്. മരപ്പെട്ടിയില്‍ നിന്ന് ചാടിയപ്പോള്‍ പെട്ടിയുടെ ഒരറ്റത്ത് തുണി കുടുങ്ങിയതിനെ തുടര്‍ന്ന് കഴുത്ത് ഞെരിഞ്ഞ് മരിക്കുകയായിരുന്നു. ഇതെല്ലാം സഹോദരി മൊബൈലില്‍ ചിത്രീകരിച്ചിരുന്നെന്ന് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.
'സൂപര്‍മാനെ പോലെ കയ്യില്ലാത്ത ഉടുപ്പ് കഴുത്തില്‍ ചുറ്റി പറക്കാന്‍ ശ്രമിക്കുകയായിരുന്നു സുര്‍ജീത്. മൂത്ത സഹോദരിയാണ് വീഡിയോ എടുത്തത്. കുട്ടിയുടെ സഹോദരിമാര്‍ ബഹളം കൂട്ടിയതോടെ അമ്മ വീടിനുള്ളിലേക്ക് ഓടിയെത്തി സുര്‍ജീതിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് സെക്ടര്‍ 30-ലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മകന് സൂപര്‍മാന്‍ വീഡിയോകള്‍ കാണാന്‍ ഇഷ്ടമായിരുന്നെന്നും പലപ്പോഴും കോമിക് ഹീറോയെ അനുകരിക്കാന്‍ ശ്രമിക്കുമായിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞു', സെക്ടര്‍ 113 പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ശരദ് കാന്ത് ശര്‍മ വിവരിച്ചു.
Keywords: News, National, Top-Headlines, Died, Obituary, Death, Social-Media, Police, Uttar Pradesh, Noida, Superman, Noida: 12-Year-Old Boy Dies While Trying To 'Fly' Like Superman For Social Media.
< !- START disable copy paste -->