Follow KVARTHA on Google news Follow Us!
ad

Nikhila Vimal | 'കോഴിക്കില്ലാത്ത പരിഗണന പശുവിന് മാത്രമായി എന്തിന് നല്‍കണം'; മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒന്നിനെയും വെട്ടരുതെന്ന് നിഖില വിമല്‍; നടിയുടെ വാദങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

Nikhila Vimal's Comment on Cow Goes Viral #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) രാജ്യത്ത് പശുവിന് മാത്രം പ്രത്യേക പരിഗണന രാജ്യത്ത് നല്‍കുന്നത് ശരിയല്ലെന്ന് നടി നിഖില വിമല്‍. ഭക്ഷണത്തിനായി കൊല്ലുന്ന മൃഗങ്ങളില്‍ ഇളവ് പശുവിന് മാത്രം കിട്ടുന്നത് ശരിയല്ലെന്ന നടിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ലെന്നും താരം പറഞ്ഞു. 

'ജോ ആന്‍ഡ് ജോ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഒരു യുട്യൂബ് ചാനലിലൂടെയാണ് നടിയുടെ പ്രതികരണം.

'നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന്. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്. ഞാനെന്തും കഴിക്കും. നിര്‍ത്തുകയാണ് എങ്കില്‍ എല്ലാം നിര്‍ത്തണം. അങ്ങനെ ഒന്ന് കഴിക്കില്ല എന്നത് എനിക്ക് പറ്റില്ല.'- നിഖില പറഞ്ഞു. 

താരത്തിന്റെ വാദങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിരവധിപ്പേരാണ് താരത്തെ അനുകൂലിച്ചും, താരത്തിനെതിരെ വിയോജിപ്പുമായും വീഡിയോ പങ്കുവയ്ക്കുന്നത്. 

ചെസ് സംബന്ധിയായ ഒരു ചോദ്യത്തില്‍ തുടങ്ങിയതാണ് താരത്തിന്റെ മറുപടി. നമ്മുടെ  നാട്ടില്‍ പശുവിനെ തട്ടുന്നതില്‍ പ്രശ്‌നമില്ലെന്ന് പറഞ്ഞാണ് വിഷയത്തില്‍ താരം തന്റെ അഭിപ്രായത്തിലേക്ക് വരുന്നത്. 

ചെസ് കളിയില്‍ വിജയിക്കാന്‍ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാല്‍ മതി അപ്പോള്‍ വെട്ടാന്‍ പറ്റില്ലല്ലോ എന്ന അവതാരകന്റെ ഉത്തരത്തിനാണ് നിഖില  രാഷ്ട്രീയം പറഞ്ഞുള്ള മറുപടി നല്‍കിയത്. കുതിരയെ മാറ്റി പശുവിനെ വച്ചാലും താന്‍ വെട്ടുമെന്നും ഇന്ത്യയിലും പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ലായിരുന്നു അത് കൊണ്ടുവന്നത് അല്ലേ എന്നും നിഖില ചോദിച്ചു.
News,Kerala,State,Kochi,Cow,Top-Headlines,Trending,Actress,Video,Social-Media, Nikhila Vimal's Comment on Cow Goes Viral



നിഖില വിമല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ജോ ആന്‍ഡ് ജോ തിയേറ്റുകളില്‍ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. ഒരു കുടുംബത്തിലെ ജോമോള്‍, ജോമോന്‍ എന്ന സഹോദരന്റെയും സഹോദരിയുടെയും കഥയാണ് ജോ ആന്‍ഡ് ജോ പറയുന്നത്. 

മാത്യു, നസ്ലിന്‍, ജോമി ആന്റണി, സ്മിനു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. അരുണ്‍ ഡി ജോസ്, രവീഷ് നാഥ്, എന്നിവര്‍ ചേര്‍ന്നാണ് തിക്കഥയും സംഭാഷണവും എഴുതുന്നത്. ചിത്രം ഒരു ഫാമിലി എന്റര്‍ടൈനറാണ്. 

Keywords: News,Kerala,State,Kochi,Cow,Top-Headlines,Trending,Actress,Video,Social-Media, Nikhila Vimal's Comment on Cow Goes Viral 

Post a Comment