Follow KVARTHA on Google news Follow Us!
ad

Accident | കണ്ണൂരില്‍ വാഹനാപകടം: പരിക്കേറ്റ മുസ്ലീം ലീഗ് നേതാവ് ചികിത്സയ്ക്കിടെ മരിച്ചു

Muslim League leader died in Kannur #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) നഗരത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മുസ്ലീം ലീഗ് നേതാവ് ചികിത്സയ്ക്കിടെ മരിച്ചു. മരക്കാര്‍കണ്ടി ബൈത്തുല്‍ നൂഹയില്‍ വി കെ ഇബ്രാഹിം ഹാജി (74) ആണ് ശനിയാഴ്ച രാവിലെ 10 മണിയോടെ മരിച്ചത്. കണ്ണൂര്‍ കാല്‍ടെക്‌സ് ജങ്ഷനിലെ സിഗ്‌നല്‍ ലൈറ്റിന് സമീപത്ത് വച്ച് ഇദ്ദേഹം സഞ്ചരിച്ച ഇരുചക്ര വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹത്തിന്റെ കാലിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ബോധരഹിതനായ ഇബ്രാഹിം കുഞ്ഞിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍ കണ്ണൂര്‍ എകെജി സഹകരണ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.

Kannur, News, Kerala, Death, Accident, Injured, Treatment, Police, Hospital, Muslim League leader died in Kannur.

മുസ്ലിം ലീഗ് നേതാവും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറ സാന്നിദ്ധ്യവുമായിരുന്ന ഇദ്ദേഹം കണ്ണൂര്‍ ചാലാട് സ്വദേശിയാണ്. ഭാര്യ സുലൈഖ എം പി. മക്കള്‍ നദീര്‍ എം പി, നിശാദ് (ഖത്വര്‍), നൗഫല്‍ (ലുലു ഗോള്‍ഡ്, കണ്ണൂര്‍), ശയമീബ (ബദര്‍പള്ളി), റുബീന (കാട്ടാമ്പള്ളി), നഫീല, റഫ്ബിന (ഇരുവരും മരക്കാര്‍കണ്ടി).

ജാമാതാക്കള്‍: കെ ടി സലിം (കോണ്‍കോഡ് ട്രാവല്‍സ് യോഗശാല റോഡ്, കണ്ണൂര്‍, മുന്‍ ജനറല്‍ സെക്രടറി, ബദര്‍പള്ളി പരിപാലന കമിറ്റി), അഹ് മദ് നയ്യാര്‍ (അധ്യാപകന്‍ കോട്ടക്കുന്ന് ഗവ. യുപി സ്‌കൂള്‍, കാട്ടാമ്പള്ളി), നിസാര്‍ (ബഹ്റൈന്‍), നൗശാദ് (മുന്‍സിപല്‍ കോണ്‍ട്രാക്ടര്‍), ശംന, അസൂറാ, നസ്ന. സഹോദരങ്ങള്‍, സുബൈര്‍ (റിട. പി ഡബ്‌ള്യൂ ഡി ജീവനക്കാരനാണ്), അബ്ദുസലാം, സൈനബ സഫിയ, സുബൈദ പരേതരായ സൈബുന്നിസ, അശ്‌റഫ്,

മുമ്പ് ഹാജി റോഡില്‍ കച്ചവടക്കാരനായിരുന്നു. പള്ളിക്കുന്ന് പഞ്ചായത് ലീഗ് പ്രസിഡന്റ്, ചാലാട് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണ സമിതിയംഗം, പള്ളിക്കുന്ന് ഗ്രാമ പഞ്ചായത് മെമ്പര്‍. ചാലാട് പള്ളി മദ്രസ കമിറ്റി മുന്‍ മെമ്പര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചാലാട് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് മെമ്പര്‍ ആണ്. ഖബറടക്കം രാത്രി 10 മണിക്ക് ചാലാട് പള്ളിയാംമൂല ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kannur, News, Kerala, Death, Accident, Injured, Treatment, Police, Hospital, Muslim League leader died in Kannur.

Post a Comment