ഭോപാല്‍: (www.kvartha.com) രണ്ടാഴ്ചയ്ക്കിടെ രണ്ടാം വിവാഹം കഴിക്കാനെത്തിയ യൂത് കോണ്‍ഗ്രസ് നേതാവ് പിടിയിലായതായി പൊലീസ്. നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്‍ഡ്യയുടെ (NSUI) കോര്‍ഡിനേറ്റര്‍ നൈതിക് ചൗധരിയാണ് സമൂഹവിവാഹത്തിനെത്തിയത്. സംഘാടകരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബാലാജി ക്ഷേത്ര പരിസരത്തായിരുന്നു സമൂഹവിവാഹം.
'മുഖ്യമന്ത്രി കന്യാദന്‍ യോജന'യുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ് യൂത് കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചതെന്നും അതിനാണ് ഭാര്യയെ പുനര്‍വിവാഹം ചെയ്യാന്‍ സാഗറിലെ ധരംശ്രീയിലുള്ള ബാലാജി ക്ഷേത്ര സമുച്ചയത്തിലെ പവലിയനിലെത്തിതെന്നുമാണ് ആരോപണം.
പൊലീസ് സ്ഥലത്തെത്തി നൈതികിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.
'ഇത് എന്‍എസ്യുഐയുടെ ദേശീയ കോര്‍ഡിനേറ്ററാണ്. മുഖ്യമന്ത്രിയുടെ കന്യാദന്‍ യോജന ആനുകൂല്യം ലഭിക്കാന്‍, അദ്ദേഹം രണ്ടാം തവണ വിവാഹം കഴിക്കാന്‍ പോയി. പൊലീസ് പിടികൂടിയെന്നാണ് റിപോര്‍ട്. നിങ്ങള്‍ എന്ത് പറയുന്നു, കമല്‍നാഥ് ജി!' ബിജെപി സംസ്ഥാന മീഡിയ ഇന്‍ചാര്‍ജ് ലോകേന്ദ്ര പരാശര്‍ ട്വീറ്റ് ചെയ്തു.
Keywords:
Madhya Pradesh, India, News, Top-Headlines, Minister, Police, Congress, Youth Congress, Leader, Wedding, Temple, Chief Minister, BJP, MP: Youth Congress leader marries again to avail Vivah Yojana scheme benefits, gets caugth.