Follow KVARTHA on Google news Follow Us!
ad

Kejriwal slams BJP | ഡെല്‍ഹിയിലെ 80 ശതമാനം കെട്ടിടങ്ങളും അനധികൃതം; ഒഴിപ്പിക്കല്‍ തുടര്‍ന്നാല്‍ 63 ലക്ഷത്തിലേറെ വരുന്ന ആളുകള്‍ക്ക് വീടും കടകളും നഷ്ടപ്പെടും; ബി ജെ പിയുടെ ഇടിച്ചുനിരത്തലിനെതിരെ കേജ് രിവാള്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Politics,Arvind Kejriwal,AAP,Criticism,BJP,National,
ന്യൂഡല്‍ഹി: (www.kvartha.com) ഡെല്‍ഹിയിലെ 80 ശതമാനം കെട്ടിടങ്ങളും അനധികൃതമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍. ഒഴിപ്പിക്കല്‍ തുടര്‍ന്നാല്‍ 63 ലക്ഷത്തിലേറെ വരുന്ന ആളുകള്‍ക്ക് വീടും കടകളും നഷ്ടപ്പെടുമെന്നും ബിജെപിയുടെ നടപടികള്‍ തെറ്റാണെന്നും കേജ് രിവാള്‍ പറഞ്ഞു.

രാജ്യതലസ്ഥാനത്ത് അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കുന്ന ബിജെപിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. എഎപി എംഎല്‍എമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

63 ലക്ഷം വരുന്ന ആളുകളെ ഭവനരഹിതരാക്കാന്‍ വേണ്ടിയുള്ള ബിജെപി പദ്ധതിയാണ് ഇതെന്നും കേജ് രിവാള്‍ ആരോപിച്ചു. ജനങ്ങള്‍ ദയക്ക് വേണ്ടി യാചിക്കുകയാണ്. രേഖകള്‍ അവര്‍ കാണുന്നില്ല, ബുള്‍ഡോസറുകള്‍ നേരിട്ടെത്തി ഇടിച്ചു തകര്‍ക്കുന്നു. 

'More than 80 per cent of Delhi illegal and encroached, will you destroy all?': Kejriwal slams BJP over anti-encroachment drive, New Delhi, News, Politics, Arvind Kejriwal, AAP, Criticism, BJP, National

കോളനികളില്‍ താമസിക്കുന്നവര്‍ക്കും ചേരികളില്‍ താമസിക്കുന്നവര്‍ക്കും വീടുകള്‍ നല്‍കാം എന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ എല്ലാം ഇടിച്ചു നിരത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Keywords:  'More than 80 per cent of Delhi illegal and encroached, will you destroy all?': Kejriwal slams BJP over anti-encroachment drive, New Delhi, News, Politics, Arvind Kejriwal, AAP, Criticism, BJP, National.

Post a Comment