Follow KVARTHA on Google news Follow Us!
ad

Monsoon | സംസ്ഥാനത്ത് കാലവര്‍ഷം സാധാരണയിലും കുറയാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Monsoon likely to be below normal in Kerala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് കാലവര്‍ഷം സാധാരണയിലും കുറയാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇത്തവണ സാധാരണയില്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യത.

സംസ്ഥാനത്ത് വേനല്‍ മഴ ഇത്തവണ 85% അധികം ലഭിച്ചു. സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ ( 361.5 mm) ഇത്തവണ ലഭിച്ചത് 668.5 mm ആണ്. കഴിഞ്ഞ വര്‍ഷം 108% ( 751 mm) കൂടുതലായിരുന്നു. എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.

Thiruvananthapuram, News, Monsoon, Kerala, Rain, Monsoon likely to be below normal in Kerala

92 ദിവസം നീണ്ട സീസണില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപെടുത്തിയത് എറണാകുളം ജില്ലയിലാണ് (1007.6 mm). കോട്ടയം ( 971.6) പത്തനംതിട്ട ( 944.5) ജില്ലകളാണ് തൊട്ട് പിറകില്‍. ഏറ്റവും കുറവ് മഴ പാലക്കാട് (396.8 mm), കാസര്‍കോട് (473 mm) എന്നീ ജില്ലകളിലും രേഖപെടുത്തി.

Keywords: Thiruvananthapuram, News, Monsoon, Kerala, Rain, Monsoon likely to be below normal in Kerala

Post a Comment