തിരുവനന്തപുരം: (www.kvartha.com) കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയതിന്റെ ഉത്തരവാദിത്വം പണിമുടക്ക് നടത്തിയവര്‍ക്കാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വായ്പ വാങ്ങിയും മറ്റ് ക്രമീകരണങ്ങളിലൂടെയും പത്താംതീയതി ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ യൂനിയനുകള്‍ സര്‍കാരിന്റെ വാക്കിനെ വിശ്വസിക്കാതെ സമരത്തിലേക്ക് പോയി വീണ്ടും കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും മന്ത്രി കുറ്റപ്പെടുത്തി.
സര്‍കാരിന്റെ ഉറപ്പ് അവര്‍ വിശ്വാസത്തിലെടുത്തിരുന്നെങ്കില്‍ ശമ്പളം 10-ാം തീയതി തന്നെ നല്‍കാമായിരുന്നു. സിഐടിയു ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാടാണെടുത്തത്. എന്നാല്‍ ബിഎംഎസ് എല്ലാം സമ്മതിച്ച ശേഷം സമരത്തിലേക്ക് പോയി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയെന്നും മന്ത്രി ആരോപിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്നും, സര്‍ക്കാരിന് മുന്നില്‍ തോക്കുചൂണ്ടി കാര്യം നേടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് വാഹനങ്ങള്‍ ഓടാതിരുന്നിട്ടും ശമ്പളം നല്‍കിയത് പിണറായി സര്‍കാരാണ്. ശമ്പളം കുറച്ച് ദിവസം വൈകിയാല്‍ ജനങ്ങളെ പെരുവഴിയിലാക്കുമെന്ന നിലപാട് അവസാനിപ്പിക്കണമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി. പണിമുടക്ക് കൂടുതല്‍ പ്രതിസന്ധിയിലേക്ക് സ്ഥാപനത്തെ കൊണ്ടുപോകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
Keywords: Thiruvananthapuram, News, Kerala, Minister, KSRTC, COVID-19, Minister Antony Raju blames KSRTC strikers.
Keywords: Thiruvananthapuram, News, Kerala, Minister, KSRTC, COVID-19, Minister Antony Raju blames KSRTC strikers.
Post a Comment