Follow KVARTHA on Google news Follow Us!
ad

Heatwave | കടുത്ത ചൂടില്‍ വിയര്‍ത്തൊലിച്ച് ഉത്തരേന്‍ഡ്യ; രാജ്യതലസ്ഥാനത്ത് റെകോര്‍ഡ് താപനില; ഓറന്‍ജ്, റെഡ് അലര്‍ടുകള്‍

Maximum temperature crosses 49 degrees Celsius in Delhi#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) അതിശക്തമായ മഴയെത്തുടര്‍ന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ റെഡ്, ഓറന്‍ജ് അലര്‍ടുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഉത്തരേന്‍ഡ്യ കടുത്ത ചൂടില്‍ വിയര്‍ത്തൊലിക്കുന്നു. വിവിധയിടങ്ങളില്‍ താപനില 45 കടന്നു. ഡെല്‍ഹിയില്‍ റെകോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയില്‍ 49.2 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. 

ഉഷ്ണതരംഗം ശക്തിപ്രാപിക്കുന്നതിനാല്‍ രാജ്യത്തെ മിക്കയിടങ്ങളിലും ഓറന്‍ജ്, റെഡ് അലര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഗുരുഗ്രാമിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. 48.1 ഡിഗ്രിയാണ് ഗുരുഗ്രാമിലെ താപനില. 1966-ന് ശേഷം ഗുരുഗ്രാമില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. ഡെല്‍ഹിയില്‍ കുറഞ്ഞ താപനില രേഖപ്പെടുത്തിയത് മയൂര്‍ വിഹാര്‍ ഏരിയയിലായിരുന്നു. 45.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടെ താപനില.

പാലം ഏരിയയില്‍ 46.6 ഡിഗ്രി താപനിലയും, ആര്യ നഗറില്‍ 46.8 ഡിഗ്രി താപനിലയും സ്പോര്‍ട്സ് കോംപ്ലക്സില്‍ 48.4 ഡിഗ്രി താപനിലയും ഞായറാഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. സഫ്ദര്‍ജങ്ങില്‍ 45 ഡിഗ്രിക്ക് മുകളില്‍ താപനില പോയേക്കുമെന്ന അവസ്ഥ വന്നപ്പോള്‍ പ്രദേശത്ത് കാലാവസ്ഥാ വകുപ്പ് ഓറന്‍ഡ് അലര്‍ട് പ്രഖ്യാപിച്ചു. 44.2 ഡിഗ്രി സെല്‍ഷ്യസ് ആണ് സഫ്ദര്‍ജങ്ങില്‍ രേഖപ്പെടുത്തിയ താപനില. സാധാരണയുള്ളതിനേക്കാള്‍ അഞ്ച് ഡിഗ്രിയോളം കൂടുതലായിരുന്നു ഇത്.

വടക്കു-പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ മുന്‍ഗേഷ്പുറില്‍ 49.2 ഡിഗ്രി സെല്‍ഷ്യസും തെക്കു -പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ നജാഫ്ഗഢില്‍ 49.1 ഡിഗ്രി സെല്‍ഷ്യസുമാണ് ചൂട് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് സഫ്ദര്‍ജങ്ങില്‍ രേഖപ്പെടുത്തിയത്.

News,National,India,New Delhi,Alerts,Top-Headlines,Trending, Maximum temperature crosses 49 degrees Celsius in Delhi


പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡെല്‍ഹി എന്നീ സംസഥാനങ്ങളിലും കിഴക്കന്‍ മധ്യപ്രദേശിലുമാണ് ഓറന്‍ജ് അലര്‍ട്. രാജസ്താനില്‍ മഞ്ഞ അലര്‍ടും നിലവിലുണ്ട്. ഇവിടെ ശനിയാഴ്ച 48 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഈ പ്രദേശങ്ങളില്‍ ഉഷ്ണതരംഗവുമുണ്ടായി.

രാജസ്താനില്‍ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. 23 നഗരങ്ങളില്‍ 47 ഡിഗ്രിക്ക് മുകളില്‍ താപനില രേഖപ്പെടുത്തി. അതേസമയം തിങ്കളാഴ്ച ഡെല്‍ഹിയില്‍ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Keywords: News,National,India,New Delhi,Alerts,Top-Headlines,Trending, Maximum temperature crosses 49 degrees Celsius in Delhi

إرسال تعليق