Follow KVARTHA on Google news Follow Us!
ad

Man Killed | 'ഭാര്യ ഓൺലൈനിൽ ലുഡോ കളിക്കുന്നതിനിടെ അജ്ഞാതരുമായി സംസാരിക്കുന്നു; യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി'; കൃത്യത്തിന് ശേഷം നേരിട്ട് പൊലീസ് പോസ്റ്റിലെത്തി വിവരം പറഞ്ഞു!

Man Killed woman; Playing Online Ludo Became The Reason#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഡെറാഡൂൺ: (www.kvartha.com) ഉത്തരാഖണ്ഡിലെ പട്ടേൽനഗർ കോട്‌വാലി മേഖലയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കുറ്റം ചെയ്ത ശേഷം ഇയാൾ തന്നെ പൊലീസ് പോസ്റ്റിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പൊലീസ് ഉടൻ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർടത്തിന് അയച്ചു. യുവതി മറ്റൊരാളുമായി സംസാരിച്ചുവെന്ന സംശയത്തിലാണ് ഇയാൾ കൃത്യം നടത്തിയതെന്നാണ് സൂചന.
  
India, Uttarakhand, News, Police, Murder, Husband, Wife, Youth, Investigates, Mobile Phone, Phone call, Man Killed woman; Playing Online Ludo Became The Reason.

പൊലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ ചെങ്കിസ് ഖാൻ (48) എന്നയാൾ പൊലീസ് ഐഎസ്ബിടി പോസ്റ്റിലെത്തി. വെള്ളിയാഴ്ച രാത്രി ഭാര്യ സവന്നയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് പട്ടേൽനഗർ കോട്‌വാലി ഇൻസ്‌പെക്ടർ രവീന്ദ്ര യാദവ്, എസ്‌എസ്‌ഐ കുന്ദൻ റാം, ഔട്പോസ്റ്റ് ഇൻചാർജ് ഓംബീർ സിങ് എന്നിവർ സ്ഥലത്തെത്തി.

അവിടെ ചെങ്കിസ് ഖാന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ ഫോറൻസിക് സംഘവും അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർടത്തിനായി കൊറോണേഷൻ ആശുപത്രിയിലേക്ക് അയച്ചു. ഇതോടൊപ്പം ഭർത്താവിനെ അറസ്റ്റ് ചെയ്ത് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സംഭവ സമയത്ത് ഭാര്യ സവന്ന മൊബൈൽ ഫോണിൽ ഓൺലൈനിൽ ലുഡോ കളിക്കുമായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. ലുഡോ കളിക്കുമ്പോൾ യുവതി ഓൺലൈനിൽ അജ്ഞാതരായ ചിലരുമായി സംസാരിക്കാറുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. പലതവണ നിരസിച്ചിട്ടും ഭാര്യ കളി നിർത്തുകയോ തന്നോട് സംസാരിക്കുകയോ ചെയ്തില്ലെന്നാണ് ഇയാൾ പറയുന്നത്.

വെള്ളിയാഴ്ച രാത്രിയും യുവതി ഗെയിം കളിക്കുന്നതിനിടെ ഓൺലൈനിൽ സംസാരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ദേഷ്യത്തിൽ ചെങ്കിസ് ഖാൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം രാത്രി വൈകുവോളം ആരോടും ഒന്നും പറഞ്ഞിരുന്നില്ല. രാവിലെ പൊലീസ് സ്റ്റേഷനിൽ വരുന്നതിന് മുമ്പ് തന്നെ ഭാര്യയെ കൊലപ്പെടുത്തിയ വിവരം ബന്ധുക്കളോടെല്ലാം പറഞ്ഞിരുന്നു. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. സ്ഥലത്ത് നിന്ന് ഇരുവരുടെയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു'.

Keywords: India, Uttarakhand, News, Police, Murder, Husband, Wife, Youth, Investigates, Mobile Phone, Phone call, Man Killed woman; Playing Online Ludo Became The Reason.
< !- START disable copy paste -->

Post a Comment