Follow KVARTHA on Google news Follow Us!
ad

Accident | ചേര്‍ത്തലയില്‍ ഓടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു, ഭാര്യയ്ക്ക് പരിക്ക്

Man died and Woman injured in Autorikshaw accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലപ്പുഴ: (www.kvartha.com) ചേര്‍ത്തലയില്‍ ഓടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. വൈക്കം തലയോലപ്പറമ്പ് മിഠായിക്കുന്നം താമരശേരി സ്വദേശി ഷാജി കുഞ്ഞപ്പന്‍ ആണ് മരിച്ചത്. അപകടത്തില്‍ ഭാര്യ രജനിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചേര്‍ത്തല വാരനാട് പഴംകുളം പാലത്തില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രജനിയുടെ വീട് തിരുനല്ലൂരാണ്. ഇവിടെ വന്നു തിരികെ പോകും വഴിയാണ് അപകടമുണ്ടായത്. ഷാജിയുടെ മൃതദേഹം ചേര്‍ത്തല താലൂക് ആശുപത്രിയിലേക്ക് മാറ്റി.

Alappuzha, News, Kerala, Injured, Death, Accident, hospital, Man died and Woman injured in Autorikshaw accident

Keywords: Alappuzha, News, Kerala, Injured, Death, Accident, hospital, Man died and Woman injured in Autorikshaw accident.

Post a Comment