Follow KVARTHA on Google news Follow Us!
ad

Fake Profile | 'സോഷ്യല്‍ മീഡിയ സൗഹൃദം കുരുക്കായി': ഒടുവില്‍ ഒളിച്ചോടിയ കാമുകന്‍ ഫോടോയില്‍ കണ്ടയാളല്ലെന്ന് മനസിലായതോടെ പണിപാളി; 17 കാരിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ 32 കാരന്‍ അറസ്റ്റില്‍

Man arrested for abducting 17 year old girl in Thiruvananthapuram Kilimanoor#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കിളിമാനൂര്‍: (www.kvartha.com) സമൂഹ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് 17 കാരിയെ തട്ടിക്കൊണ്ട് പോയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. 32 കാരനായ ശ്യാമിനെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ അഞ്ചിന് രാവിലെ 10നാണ് കേസിനാസ്പദമായ സംഭവം. സമൂഹ മാധ്യമത്തില്‍ വ്യാജ പ്രൊഫൈല്‍ ഫോടോ പ്രദര്‍ശിപ്പിച്ച് സൗഹൃദം സ്ഥാപിച്ചാണ് യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശത്താക്കിയത്. തുടര്‍ന്ന് പ്രതി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചുവരുത്തി കാറില്‍ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ പകുതി വഴിയിലെത്തിയതോടെ പെണ്‍കുട്ടിക്ക് പന്തിക്കേട് മനസിലായി. 

News,Kerala,State,Thiruvananthapuram,Social-Media, Case, Complaint, Police, Arrested,Local-News, Man arrested for abducting 17 year old girl in Thiruvananthapuram Kilimanoor


താന്‍ പരിചയപ്പെട്ട ആള്‍ അല്ല കൂടെയിരിക്കുന്നതെന്ന് മനസിലാക്കിയ പെണ്‍കുട്ടി കാറില്‍ വച്ച് ബഹളമുണ്ടാക്കിയതോടെ ഇയാള്‍ ഭീഷണിപ്പെടുത്തി കുട്ടിയുടെ ഫോണ്‍ വാങ്ങിവച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ വെഞ്ഞാറമൂട് ഭാഗത്ത് ഇറക്കിവിടുകയായിരുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയും രക്ഷിതാക്കളും കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡി വൈ എസ് പി ഡി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ ഐ എസ് എച് ഒ എസ്‌സനൂജ്, എസ് ഐമാരായ വിജിത്ത് കെ നായര്‍, സത്യദാസ്, സി പി ഒമാരായ സജീദ് ശ്രീരാജ്, മഹേഷ്, ഷിജു, സജന, ഗായത്രി എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ശ്യാം അറസ്റ്റിലായത്. 

Keywords: News,Kerala,State,Thiruvananthapuram,Social-Media, Case, Complaint, Police, Arrested,Local-News, Man arrested for abducting 17 year old girl in Thiruvananthapuram Kilimanoor

Post a Comment