Follow KVARTHA on Google news Follow Us!
ad

Mahout Killed | മരുന്ന് കൊടുക്കുന്നതിനിടെ ആന അടിച്ചു തെറിപ്പിച്ച ഒന്നാം പാപ്പാന് ദാരുണാന്ത്യം

Mahout killed by Elephant attack in Ottapalam Manissery#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഒറ്റപ്പാലം: (www.kvartha.com) മനിശ്ശേരിയില്‍ ആനയുടെ ആക്രമണത്തില്‍ ഒന്നാം പാപ്പാന് ദാരുണാന്ത്യം. പത്തിരിപ്പാല സ്വദേശി വിനോദ് (30) ആണ് മരിച്ചത്. ചികിത്സയിലുള്ള ആനയാണ് വിനോദിനെ ആക്രമിച്ചത്. മൂത്തുകുന്നം പത്മനാഭന്‍ എന്ന ആനയാണ് പാപ്പാനെ ഉപദ്രവിച്ചത്. 

രാവിലെ ഏഴരയോടെ മനിശേരിയിലെ വരിക്കാശ്ശേരി മനയിലാണ് ദാരുണസംഭവം. മരുന്ന് കൊടുക്കുന്നതിനിടെ മൂത്തുകുന്നം പത്മനാഭന്‍ ഒന്നാം പാപ്പാനെ കൊമ്പുകൊണ്ട് അടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ണിയംപുറത്തെ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

News,Kerala,State,palakkad,attack,Elephant,Local-News,Killed,Death,Obituary, Mahout killed by Elephant attack in Ottapalam Manissery


Keywords: News,Kerala,State,palakkad,attack,Elephant,Local-News,Killed,Death,Obituary, Mahout killed by Elephant attack in Ottapalam Manissery

Post a Comment