Follow KVARTHA on Google news Follow Us!
ad

Mahhi Vij | '2 വയസുള്ള മകളോടൊപ്പം യാത്ര ചെയ്യുന്നതിനിടെ അപരിചിതന്‍ വാഹനം ഇടിപ്പിച്ചശേഷം ബലാത്സംഗ ഭീഷണി മുഴക്കി'; അക്രമിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് വണ്ടിയുടെ നമ്പര്‍ വ്യക്തമാക്കുന്ന വീഡിയോ പങ്കുവച്ച് നടി മാഹി വിജ്

Mahhi Vij gets molest threat from abusive man, shares video of the car and number plate#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com) മുംബൈയില്‍വച്ച് പരസ്യമായി അധിക്ഷേപിച്ച അപരിചിതനെയും ഭാര്യയെയും കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് നടി മാഹി വിജ്. താന്‍ 2 വയസുള്ള മകളോടൊപ്പം യാത്ര ചെയ്യുന്നതിനിടെ അപരിചിതന്‍ വാഹനം ഇടിപ്പിച്ചശേഷം ബലാത്സംഗ ഭീഷണി മുഴക്കിയന്നൊണ് മാഹി വിജിന്റെ പരാതി. മുംബൈയില്‍വച്ച് തനിക്ക് നേരിട്ട ദുരനുഭവം സമൂഹ മാധ്യമങ്ങളിലൂടെയാണ് നടി പങ്കുവച്ചത്. വണ്ടിയുടെ നമ്പര്‍ വ്യക്തമാക്കുന്ന വീഡിയോയും നടി ട്വീറ്റ് ചെയ്തു. 

'എന്റെ കാറിലിടിച്ച് അപകടം സൃഷ്ടിച്ച വ്യക്തി മോശമായി പെരുമാറുകയും ചെയ്തു. ബലാത്സംഗ ഭീഷണിയും മുഴക്കി. ഒപ്പമുണ്ടായിരുന്ന ഭാര്യയും മോശമായി പെരുമാറി. ഇയാളെ കണ്ടുപിടിക്കാന്‍ മുംബൈ പൊലീസ് ഞങ്ങളെ സഹായിക്കണം'. ട്വിറ്ററില്‍ മുംബൈ പൊലീസിനെ ടാഗ് ചെയ്തു കൊണ്ട് നടി അഭ്യര്‍ഥിച്ചു.

News,Kerala,State,Mumbai,Actress,Complaint,Case,Police,Social-Media,Twitter,Video,help,Local-News, Mahhi Vij gets molest threat from abusive man, shares video of the car and number plate


അല്‍പസമയത്തിനകം ട്വീറ്റിന് മറുപടിയുമായി പൊലീസ് എത്തി. അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാനായിരുന്നു നിര്‍ദേശം. വര്‍ളി പൊലീസ് സ്റ്റേഷനില്‍ പോയെന്നായിരുന്നു താരത്തിന്റെ മറുപടി. മകള്‍ കൂടെയുള്ളതിനാല്‍ അവളെ ഓര്‍ത്ത് ഭയം തോന്നിയെന്നും നടി പ്രതികരിച്ചു. മമ്മൂട്ടി ചിത്രമായി 'അപരിചിതനി'ലൂടെ മലയാളികള്‍ക്കും പരിചിതയാണ് മാഹി വിജ്.


Keywords: News,Kerala,State,Mumbai,Actress,Complaint,Case,Police,Social-Media,Twitter,Video,help,Local-News, Mahhi Vij gets molest threat from abusive man, shares video of the car and number plate

Post a Comment